എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnanmp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി
വിലാസം
പുതുപൊന്നാനി

എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
,
പൊന്നാനി സൗത്ത് പി.ഒ.
,
679586
,
മലപ്പുറം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0494 2668486
ഇമെയിൽmighsspni@gmail.com
കോഡുകൾ
സ്കൂൾ കോഡ്19049 (സമേതം)
എച്ച് എസ് എസ് കോഡ്11056
യുഡൈസ് കോഡ്32050900513
വിക്കിഡാറ്റQ64565753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2075
ഹയർസെക്കന്ററി
പെൺകുട്ടികൾ588
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയഹിയ
പ്രധാന അദ്ധ്യാപകൻജർജീസു റഹിമാൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദു ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
29-12-2021Krishnanmp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ ‍സെക്കണ്ടറി സ്കൂൾ. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

                == മാനേജ്മെന്റ്  ==

മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്. എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. 1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ‍ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ‍ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. 2000-മാണ്ട് എം.ഐ. ‍ഗേൾസ് ‍ഹൈസ്കൂളിൽ‍ പ്ളസ് ടു അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.' ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഹൈടെക് ക്ലാസ്സ്റൂം ആണ്. ഏകദേശം അമ്പതോളം ഹൈടെക് ക്ലാസ്സ്റൂം സൗകര്യവും ലഭ്യമാണ്.'

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

റെസിഡൻഷ്യൽ ക്യാമ്പ് എല്ലാവർഷവും റെസിഡൻഷ്യൽ ക്യാമ്പ് നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു

ഉച്ചക്കഞ്ഞി

സ്കൂളിൽ എല്ലാദിവസവും വിഭവ സമൃദ്ധമായ ഉച്ചക്കഞ്ഞിയാണ് കുട്ടികൾക്ക് കൊടുക്കുന്നത് .സാമ്പാറിനും ,വിവിധ തരം തോരനുകൾക്കു കുടുതലും സ്ക്കളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.ഒരു ദിവസം 800ലധികം കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട്


മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................

ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർ‍‍ഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു.

ദിനാചരണങ്ങളും ആഘോഷങ്ങളും കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

സ്ക്കൂൾ അവാർഡ്

വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുംCV NOUFAL SIR (HM ) ട്രോഫി ഏറ്റു വാങ്ങുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.എ അഹമ്മദ് , യു.എം ഇബ്രാഹിം കുട്ടി , പി.വി ഉമ്മർ , ടി പ്രസന്ന , സി.സി മോഹൻ.പ്രേമാവതി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദന്യ ( മാർത്തോമ കോളേജ്
  • ഷഹല (എഡിറ്റർ ,മനോരമ കോട്ടക്കൾ)
  • Drജോബിക (HMK hospital കോട്ടക്കൾ)
  • ഫഹീമ (അൻസാർ കോളേജ്)

SSLC Result

വഴികാട്ടി

{{#multimaps: 10.7589204,75.9259013| width=800px | zoom=16 }} ==Contact Details == == MIHSS FOR GIRLS PUDUPONANI == PONNANI SOUTH(PO),Malappuram(Dist),Kerala Pin:679586,Ph:04942668486 Email Id:mighsspni@gmail.com