കൊട്ടക്കാനം എ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊട്ടക്കാനം എ യു പി സ്കൂൾ | |
---|---|
വിലാസം | |
കൂവേരി കൊട്ടക്കാനം, കൂവേരി , 670581 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04602271638 |
ഇമെയിൽ | kottakkanamaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13756 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ചന്ദ്രശേഖരൻ |
അവസാനം തിരുത്തിയത് | |
23-12-2021 | Mtdinesan |
ചരിത്രം
1954 ൽ കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. ശ്രീധരൻ (പ്രസിഡണ്ട്), ടി.വി. പത്മനാഭൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. 2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി.