Schoolwiki സംരംഭത്തിൽ നിന്ന്
1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി