ഇന്നത്തെ സമൂഹം പരിശോധിച്ചാൽ  നേരിടുന്ന വിപത്തുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ അമിത ഉപയോഗം. അത് വിദ്യാർത്ഥികളിലേക്കും എത്തുന്നു എന്നുള്ളത് ഏറെ ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. ഇതിനെതിരെ ഗവൺമെന്റിന്റെ നേതൃത്വത്തിൽ പല ക്യാമ്പയിനുകളും പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഒക്കെ നടത്തിവരികയാണ്. കുട്ടികളിൽ പ്രായ ഭേദമന്യേ  ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള  അവബോധം എത്തിക്കുക എന്നുള്ളത്. ഒരു പൊതു വിദ്യാലയത്തിന്റെ  ഏറ്റവും വലിയ കർത്തവ്യങ്ങളിൽ ഒന്നാണ്. എല്ലാ സ്കൂളുകളിലും നടക്കുന്നതുപോലെ ഈ സ്കൂളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ  നടത്തിയിരുന്നു. ലഹരി വിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരങ്ങളും, ലഹരി ബോധവൽക്കരണ ക്ലാസുകളും  സ്കൂളുകളിൽ നടത്തിയിട്ടുണ്ട്. ഒറ്റക്കെട്ടായി നിന്നുകൊണ്ട്  ഒരു ലഹരി വിമുക്ത കേരളം നമുക്ക് സൃഷ്ടിച്ചെടുക്കാം.

എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആയി മാറിയതിന്റെ ഭാഗമായി തന്നെ. നമ്മുടെ സ്കൂളിലും ഹൈടെക് ആയി എന്ന് നിസംശയം ഞങ്ങൾ പറയുന്നു. സ്കൂളിൽ വിശാലമായ കമ്പ്യൂട്ടർ ലാബും, കുട്ടികൾക്ക് ക്ലാസുകളിൽ വച്ച് തന്നെ  പ്രൊജക്ടർ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകളും നടത്തിവരുന്നു. കൂടാതെ രണ്ട് സ്മാർട്ട് സ്ക്രീനുകളും സ്കൂളിൽ ഉണ്ട്. വൈഫൈ സൗകര്യം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലൂടെ എന്ന ലക്ഷ്യത്തിലൂടെ അലക്സ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നു. ഭാവി ലോകം ടെക്നോളജിയുടേതാണ് ആയതിനാൽ അതിന്റെ തുടക്കം സ്കൂളുകളിൽ നിന്ന് തന്നെയാവട്ടെ......