കൊട്ടക്കാനം എ യു പി സ്കൂൾ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകൾ തുറന്ന സന്തോഷത്തിൽ ആയിരുന്നു പ്രിയ വിദ്യാർത്ഥികൾ. ദീർഘനാൾ  അവരുടെ വീടുകളിൽ ഇരുന്ന് പഠനം  നടത്തിയ വിദ്യാർത്ഥികൾക്ക് തിരികെ സ്കൂളിലേക്ക് എത്തുമ്പോൾ അവരുടെ മുഖങ്ങളിൽ നമ്മൾ കണ്ട സന്തോഷം വർണ്ണനാതീതമാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ആകാതെ  ടിവിയിലും മൊബൈൽ ഫോണിലും മാത്രമായിരുന്ന അവരുടെ പഠനം അവരുടെ മാനസിക ഉല്ലാസത്തിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂട്ടുകാരെ കാണാതെ അവരോടൊപ്പം കളിക്കാൻ സാധിക്കാതെ അവരോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരിക്കാൻ പറ്റാതെ  വിഷമിച്ചിരുന്ന കുട്ടികളിലേക്ക് ഇരുട്ടിനെ അകറ്റുന്നതിന് വേണ്ടി  സൂര്യകിരണങ്ങൾ പതിക്കുന്നത് പോലെ  സ്കൂൾ തുറക്കുന്നു എന്ന വാർത്ത എത്തിച്ചേരുകയും  നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറക്കുകയും ചെയ്തു. നമ്മുടെ സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ക്ലാസുകൾ ആരംഭിച്ചത്. പിടിഎ കമ്മറ്റിയുടെ സഹായത്താൽ സ്കൂൾ മുഴുവനും ശുചീകരിക്കുകയും. കുട്ടികളിൽ കോവിഡ് മഹാമാരിയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി തുടക്കത്തിൽ തന്നെ വേണ്ട ക്ലാസുകൾ നൽകുകയും ചെയ്തു. മുഴുവൻ കുട്ടികളോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി വൃത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ലാസുകൾ ദീർഘനാൾ മുന്നോട്ട് പോയി  ശേഷം ഗവൺമെന്റ് പ്രഖ്യാപിച്ച ഇളവുകളുടെ  ക്ലാസുകൾ  പതിയെ പതിയെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി. ഇപ്പോൾ എല്ലാ കുട്ടികളും വളരെയേറെ സന്തോഷത്തിലാണ്  അവർ എല്ലാവരും ഒരേ പോലെ മനസ്സിൽ പ്രവർത്തിക്കുന്നു  അതുപോലെ ഒരു കെട്ടകാലം  ഇനി ഉണ്ടാവരുതേ എന്ന്...........