ഗവ ഹൈസ്കൂൾ, തിരുനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '. 'തിരുനല്ലൂർ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ ഹൈസ്കൂൾ, തിരുനല്ലൂർ | |
---|---|
വിലാസം | |
തിരുനല്ലൂർ തിരുനല്ലൂർ , തിരുനല്ലൂർ പി.ഒ. , 688541 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0478 2814534 |
ഇമെയിൽ | 34032alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34032 (സമേതം) |
യുഡൈസ് കോഡ് | 32110401003 |
വിക്കിഡാറ്റ | Q87477566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേന്നം പള്ളിപ്പുറം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 345 |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 546 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 130 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിയാട്രീസ് മരിയ |
പ്രധാന അദ്ധ്യാപിക | മിനി ബി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിലെപള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് തിരുനലൂർഗവ.ഹയർസെക്കണ്ടറിസ്കൂൾ. ഏകദേശം75വർഷത്തോളം പഴക്കമുണ്ട് ഈസ്കൂളിന്. പള്ളിപ്പുറം പഞ്ചായത്തിലെ ഏകഗവ.ഹയർസെക്കണ്ടറിസ്കൂളാണിത്.20-ാംനൂററാണ്ടിലെ ആദ്യപാദങ്ങളിൽ തിരുനല്ലൂർ ഗ്രാമത്തിൽ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കപ്പെട്ടതായി കരുതുന്നു.
ആദ്യം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരിയിൽ11-ാംവാർഡിൽ കണ്ണുകടവ് എന്ന സ്ഥലത്തായിരുന്നു.പിന്നീടത് 9-ാം വാർഡിൽ തോപ്പിൽകോവിലകത്തേക്കുമാററി.ഇതിന്റെരൂപവല്കരണത്തിൽശ്രീ.ഗോദവർമ്മതമ്പാൻ,പരിമണത്തുകോവിലകം കളവേലിൽ , ശ്രീ .കൃഷ്ണൻ കൊല്ലംപറമ്പിൽ കോവിലകത്ത്,ശ്രീ പത്മനാഭൻനായർ എന്നീ മഹത് വ്യക്തികളാണ് നേതൃത്വം നൽകിയത്.ഈ വിദ്യാലയം ഇന്നുനില്ക്കുന്ന സ്ഥലത്തു സ്ഥാപിതമായത്1934-എൽ..പി സ്കൂളായി ആരംഭിച്ച് 1960ൽ യു.പി സ്കൂളായും1964ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട്2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- 12 ഹൈടെക് ക്ലാസ് റൂമുകൾ,
- യു പിക്കും എച്ച് എസിനും വേണ്ടി 2 ഐ റ്റി ലാബ്,
- മികച്ച ലൈബ്രറി,
- സെമിനാർ ഹാൾ,
- സയൻസ് ലാബ്,
*വിശാലമായ കളിസ്ഥലം,
- ടോയ്ലറ്റ് കോംപ്ലക്സ്
- ഓഡിറ്റോറിയം,
- എല്ലാ സൗകര്യങ്ങളോടും കൂടിയ കിച്ചൺ,
- RO പ്ലാന്റ്,
- ഓരോ കെട്ടിടത്തിലും റാംപ് സൗകര്യം,
- കൗൺസിലിംഗ് റൂം,
- അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം
- ഗാലറിയോടുകൂടിയ ഓപ്പൺ സ്റ്റേഡിയം
ഇങ്ങനെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വിശ്വനാഥൻ നായർ സർ
ഇന്ദിരാദേവി,
ജ്യോതി കുമാരി ടീച്ചർ
കനകമ്മ ടീച്ചർ
രാജു സാർ
ജയകുമാർ,
രമ ടീച്ചർ
എൻ എം മനോഹരൻ സർ
സുധർമ ടീച്ചർ
മോഹനൻ സർ
രാജലക്ഷ്മി ടീച്ചർ
വാട്സൺ സർ
ദേവ പ്രദീപ്
പ്രധാന പൂർവവിദ്യാർത്ഥികൾ
- പള്ളിപ്പുറം പരമേശ്വര കുറുപ്പ് (സാഹിത്യം)
- രവി,രമണൻ (സാഹിത്യം അധ്യാപനം)
- മേനോൻ സാർ (കലാരംഗം)
- രാജാറാം (സിനിമ പിന്നണിഗായകൻ)
- രതീഷ് (സിനിമ സംവിധാനം)
- സത്യൻ, ജോസഫ് (ആതുരസേവനം)
- മാത്യു കരോണ്ടുകടവിൽ (വ്യവസായ പ്രമുഖൻ)
- വിനു (എയർഫോഴ്സ് )
വഴികാട്ടി
- ആലപ്പുഴ 24 കി.മി. അകലം
- NH 47 ന് കിഴക്ക് ചേർത്തല നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി അരുകുറ്റി റോഡിൽ സ്ഥിതിചെയ്യുന്നു.
- ചേർത്തല പ്രൈവറ് / കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും തവണക്കടവ് / അരൂർക്കുറ്റി /അരൂർ ക്ഷേത്രം ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം