എച്ച്.എസ്. ബാലരാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.
എച്ച്.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം ഹൈസ്കൂൾ ബാലരാമപുരം ,ബാലരാമപുരം ,ബാലരാമപുരം ,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2402706 |
ഇമെയിൽ | highschoolblpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44004 (സമേതം) |
യുഡൈസ് കോഡ് | 32140200307 |
വിക്കിഡാറ്റ | Q64036057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 131 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | നാഗേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. യൂണിറ്റ് പ്രവർത്തിക്കുന്നു.
- എൻ.സി.സി. യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ. പുലരി എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. റെയിൻബോ റിബൺ, ഹെൽത്ത് ക്ലബ്ബ്, നാച്ച്വർ ക്ലബ്,ചിത്രകല ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്, ഐ.ടി ക്ല ബ്ബ്, സ്പോർട്സ് ക്ലബ്ബ്.
മാനേജ്മെന്റ്
ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |
---|
ശ്രീ അജയകുമാർ |
ശ്രീമതി N.S ബെറ്റി |
ശ്രീമതി രാധിക |
ശ്രീമതി രാജലക്ഷ്മി അമ്മ |
ശ്രീമതി ശ്യാമള |
ശ്രീമതി സരോജിനി |
ശ്രീമതി തങ്കം |
ശ്രീമതി സെൽവി ബായ് |
ശ്രീമതി ഇന്ദിര ദേവി |
ശ്രീ V.J. സോമൻ |
ശ്രീ മഹാദേവ അയ്യർ |
ശ്രീ സോമസുന്ദര അയ്യർ |
ശ്രീ ഒ. പൊന്നയ്യ നാടാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |
---|
മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ |
ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ |
അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ |
വിജയശതമാനം
2015-'16 അധ്യയന വര്ഷം - 100%
വഴികാട്ടി
- NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം