എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട് | |
---|---|
വിലാസം | |
കോതാട് എച്ച് എസ് എസ് ഓഫ് ജീസസ് , കോതാട് പി.ഒ. , 682027 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0484 2431590 |
ഇമെയിൽ | hssjesuskothad@gmail.com |
വെബ്സൈറ്റ് | https://ernakulam.nic.in |
കോഡുകൾ | |
സ്കൂൾ കോഡ് | 26010 (സമേതം) |
എച്ച് എസ് എസ് കോഡ് | 7045 |
യുഡൈസ് കോഡ് | 32080300801 |
വിക്കിഡാറ്റ | Q99485929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമക്കുടി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന പാപ്പച്ചൻ |
പ്രധാന അദ്ധ്യാപിക | അനീഷ് അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് വി എക്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു രേഷ്മ |
അവസാനം തിരുത്തിയത് | |
06-09-2024 | 26010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.
ഭൗതികസൗകര്യങ്ങൾ
സ്റ്റാപിതം-1963
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ സെക്ഷനിൽ മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- JRC
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ
- ശതാബ്ദി ആഘോഷം
- മത്സരവിജയികൾ
- കംപ്യൂട്ടർ ലാബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. എം കെ ശ്രീപതി (Headmaster 1972-80)
2. കെ വി ജോസഫ് (Headmaster 1980-88)
3. മേരി റോക്കി (Headmistress 1987-88)
4. ജേക്കബ് എം വി (Headmaster 1987-88)
5. ലിയോ പോൾഡ് കെ വി (Headmaster 1988-89)
6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)
7. വി എം സാമുവേൽ (Principal in charge 1999-2001)
8. കെ വി ജേക്കബ് (Principal in charge 2001-2004)
9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)
10. ജെയിൻ കൊറയ (Principal in charge 2005-2006)
11. എം വി ഇസബെൽ (Headmistress 2006-2008)
12. എലിസബേത് ഹണി (Principal 2006-2011)
13. സെറിൻ ബീന വില്യംസ് (Headmistress 2008-2011)
14. ഷാലറ്റ് ആന്റണി (Headmistress 2011-2013)
15. ഡോ സിസിലി ജോസ് (Principal 2011-2016)
16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)
17. ഷീബ കെ എം (Headmistress 2015-2019)
18. മേരി സി എം (Headmistress 1019-2021)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു . കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച 'അ' എന്ന അക്ഷരം മണലിൽ എഴുതി. പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ' ലഹരിക്കെതിരെ ആയിരം ഗോൾ' എന്ന പരിപാടി നടത്തി. വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ നിന്നും കണ്ടെയ്നർ റോഡ് വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം