എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാ. അട്ടിപ്പേറ്റി കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ൽ അഞ്ചാം സ്റ്റാൻഡേർഡും 1964 ആറാം സ്റ്റാൻഡേർഡും 1965 ൽ ഏഴാം സ്റ്റാൻഡേർഡും ആരംഭിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാർ ഒന്നടക്കം ഹൈസ്ക്കൂൾ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.

1982 ൽ എട്ടാം സ്റ്റാൻഡേർഡും 1983 ൽ ഒൻപതാം സ്റ്റാൻഡേർഡും 1984ൽ പത്താം സ്റ്റാൻഡേർഡും ആരംഭിച്ചു. 1984 മുതൽ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.

1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയൻസ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളിൽ ആരംഭിച്ചത്.

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ റൂം,ലൈബ്രറി, സയൻസ് ലാബ്,ഡിജിററൽ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോൾ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി 369 കുട്ടികളും ഹയർ സെക്കൻറിയിൽ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഹൈസ്ക്കൂളിൽ 22 പേരും ഹയർ സെക്കന്ററിയിൽ 20 പേരും പ്രവർത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം