എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ (S.S.V.G.H.S.S.) ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിൻകീഴ് ശാർക്കര , ചിറയിൻകീഴ് 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04702640352 |
ഇമെയിൽ | ssvghschirayinkeezhu@gmail.com |
വെബ്‍സൈറ്റ് | http:// സ്കൂൾ ബ്ലോഗ്= ssvghschirayinkeezhu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീ,ഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.മിനി.ആർ.എസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഷാജി എസ് എസ് |
അവസാനം തിരുത്തിയത് | |
03-09-2019 | 42014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ൽ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി,ശ്രീ M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ൽ ഗവർൺമെന്റ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ൽ ശ്രീ രവീന്ദ്രൻപിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻറ്ററി സ്കൂളായി ഉയർന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങൾ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രൻ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകൻ ശ്രീ.ഷാജി എസ് എസ് ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.
പഠനപ്രവർത്തനങ്ങൾ
S.S.L.C പരീക്ഷയിൽ നേടിയ വിജയം
- 2008 - 92%
- 2009 - 98%
- 2010 - 92%
- 2011 - 96%
- 2012 - 96%
- 2013 -94%
- 2014 -95%
- 2015 -97.82%
- 2016 - 98.94%
- 2017 - 93.03%
- 2018- 97.46%
- 2019- 96.8%
2019മാർച്ച്ൽ നടന്ന S.S.L.C പരീക്ഷയിൽ S.S.V.G.H.S Chirayinkeezhനു 96.8% വിജയം. പരീക്ഷ എഴുതിയ 216വിദ്യാർത്ഥികളിൽ 197പേർ ഉപരിപഠനത്തിന് അർഹരായി.23വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവർക്കും വിജയം നേടിയവർക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങൾ. എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ : അപ്സര ബി എസ് ,ജയകൃഷ്ണ എ ,കൃഷ്ണ ബി ,മാളവിക രാജേഷ് ,സംഗീത സതീഷ് ,ഐശ്വര്യഎസ് എ,അക്ഷര അക്ഷയ എസ് ,അക്ഷര എസ് ,ആഷ്മി പി ജി ,ആഷ്ണ ആർ എസ് ,ആഷ്ണ എസ് ,ഹാജിറ ബീഗം,ഹാജിറ എസ് എൻ,മഹിമ മണികണ്ഠൻ ,നന്ദന എൻ ജെ ,പുണ്യ ബൈജു സാന്ദ്ര വി എസ് ,എസ് ആര്യ,സൂര്യ ജി എസ്, സുബഹാന എസ്,ആസിയ എ,ആതിര വി എസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം കൂട്ടുകാർ
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം
സ്കൂളിന്റെ മുൻമാനേജർമാർ
- ശ്രീ.രവീന്ദ്രൻപിള്ള
- ശ്രീ.കൃഷ്ണകുമാർ
- ശ്രീ.രവിശങ്കർ
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
ശ്രീ.സുഭാഷ്ചന്ദ്രൻ (Noble Constructions)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പ്രേംനസീർ
- ശ്രീ.പ്രേംനവാസ്
- ശ്രീ.ഭരത് ഗോപി
- ശ്രീ.ജി. കെ പിള്ള
- പ്രൊ.ജി.ശങ്കരപ്പിള്ള
- ജസ്റ്റിസ്.ശ്രീദേവി
മുൻ പ്രധാനഅധ്യാപകർ
ഇപ്പോഴത്തെ പ്രധാന അധ്യാപകൻ
ശ്രീ.ഷാജി എസ് എസ്
അധ്യാപകർ
അധ്യാപകേതരജീവനക്കാർ
കലാലയവർഷം 2018-19
മികവുകൾ
2017 ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ എച്ച് .എസ് വിഭാഗത്തിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ലഭിച്ചു.
സ്കൂൾ കലോൽസവം
2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.ശ്രീമതി.ധന്യ ആർ കുമാർ നിർവ്വഹിക്കുന്നു
വഴികാട്ടി
{{#multimaps: 8.655864, 76.783174 | zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു |