സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര്‌ സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.

ജി.എച്ച്.എസ്. വടശ്ശേരി
വിലാസം
വടശ്ശേരി

വടശ്ശേരി, കാവനൂർ(പി .ഒ)അരീക്കോട് (വഴി)
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01/06/1954 - ജൂൺ - 1954
വിവരങ്ങൾ
ഫോൺ04832862030
ഇമെയിൽghsvadasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48140 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ, ജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅസീസ് ടി
അവസാനം തിരുത്തിയത്
11-03-201948140
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.

                                                   1954 ൽ  മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്,പിന്നോക്ക പ്രദേശമായ വടശ്ശേരിയിൽ ഒര‌ു ഏകാധ്വാപക വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു.മലപ്പ‌ുറം സ്വദേശിയായിരുന്ന  ശ്രീ.നെട‌ുങ്ങാടി മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ.ശേഷം ഇരുവേറ്റി സ്വദേശിയായ PT  വേല‌ു നായർ ഈ സ്കൂളിന്റെ അധ്യാപകനായി.
                                                  വിദ്യഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതിനാൽ,സ്കൂൾ ആരംഭിച്ച കാലത്ത് സ്ഥലത്തെ പൗരപ്രമുഖര‌ും അന്നത്തെ അധ്യാപകുര‌ും വളരെ പണിപ്പെട്ടാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിര‌ുന്നത്.ചാലിയാറിന്റെ മറുകരയിൽ നിന്ന് (പാവണ്ണ,തെഞ്ചേരി)തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുഴ കടന്ന് കുട്ടികൾ ഈ സ്കൂളി‍ൽ പഠനത്തിനെത്തിയിരുന്നു.
                                                 മഞ്ചേരി സബ്ജില്ലയിലായിരുന്നു നമ്മുടെ പ്രദേശം.ശ്രീ കണ്ണ് പണിക്കർ സാർ  ഹെഡ്‌മാസ്റ്ററായിരിക്കെ അന്നത്തെ മഞ്ചേരി  A E O ആയിരുന്ന കെ.കെ  അബ്ദുള്ളകുട്ടി മാസ്റ്റർ അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ഒരു യു.പി സ്കൂൾ വേണമെന്നും അത് വടശ്ശേരിയിലായിരിക്കണമെന്നും നിർദ്ദേശം വച്ചു.ഈ സദുദ്യമത്തിന് വേണ്ടി നാട്ടുകാർ ഒറ്റക്കെട്ടായി ഒരു വെൽഫയർ കമ്മറ്റി രൂപീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്.മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂൾ ഒാഫീസിൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.

</gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

അവാർഡുകൾ

    പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളിൽ അഭിമാനർഹമായ നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന  ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
                    ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന  ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.

വഴികാട്ടി

{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._വടശ്ശേരി&oldid=626787" എന്ന താളിൽനിന്ന് ശേഖരിച്ചത്