എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ | |
---|---|
പ്രമാണം:25025 ഞങ്ങളുടെ പുതിയ വിദ്യാലയം 20180714-WA0006.jpg | |
വിലാസം | |
മൂക്കന്നൂ൪ മൂക്കന്നൂ൪ പി.ഒ, , എറണാകുളം 683577 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 04842615402 |
ഇമെയിൽ | shohsmknr@gmail.com |
വെബ്‍സൈറ്റ് | shohs.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണിയ വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
25-02-2019 | 25025 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1929 ൽ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ബ്രദർ ജോസ് പുതിയേടത്ത് CST അവർകളാണ്.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റിസ്ഥാപിക്കപ്പെട്ടു.അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ .1929 ൽ സേക്രഡ് ഹാർട്ട്ഓഫ് ജീസസ് ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.1948 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു.1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ5 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്.സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക് മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു
സൗകര്യങ്ങൾ
WELL FURNISHED LIBRARY
WELL FACILITATED SCIENCE LABORATARY
WELL EQUIPPED I.T LABS
MUSIC ROOM
SPC ROOM
SCOUTS AND GUIDES ROOM
LITTLE KITES ROOM
SICK ROOM
MULTI MEDIA ROOM
CONFERRENCE HALL
PRAYER ROOM
WELL FURNISHED OFFICE
GUEST LAUNCH
Girls and boys friendly toilets
Activity room
ATTRACTIVE LKG AND UKG CLASSES
MANAGER'S CABIN
== മറ്റു പ്രവർത്തനങ്ങൾ'കട്ടികൂട്ടിയ എഴുത്ത്' ==കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ രണ്ടാംസ്ഥാനം നിലനിർത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം .
== യാത്രാസൗകര്യം ==സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.
2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ ഗ്രേഡ് നേടി സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് ഏറെക്കാലമായി ഞങ്ങൾ സ്വപ്നം കണ്ടിരുന്ന അങ്കമാലി ഉപജില്ലാ സ്പോർട്സ് ഓവർ ഓൾ കിരീടം കരസ്ഥമാക്കാൻ സാധിച്ചു.ഈ അധ്യയന വര്ഷം ഞങ്ങൾ ആരംഭിച്ചത് ഞങ്ങളുടെ പുതിയ വിദ്യാലയത്തിൽ ആണ് .വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പണിതീർന്ന ഞങ്ങളുടെ സ്കൂൾ എല്ലാം കൊണ്ടും ഏതൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിനോടും കിട പിടിക്കുന്ന ഒന്നാണ് .എല്ലാ ഹൈ സ്കൂൾ ക്‌ളാസ്സുകളും ഹൈടെക് ആയി .പുതിയതായി little . കൈറ്റ്സ്,സ്കൗട്ട്സ് എന്നിവ്വയുടെ യൂണിറ്റ് ആരംഭിച്ചു .
മേൽവിലാസം
<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> 10.22065, 76.413249 sho mookkannor </googlemap>
വർഗ്ഗം: സ്കൂൾ