ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി

13:09, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsvhssbathery (സംവാദം | സംഭാവനകൾ)
ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി
വിലാസം
ബത്തേരി

ബത്തേരി
,
673592
,
വയനാട് ജില്ല
സ്ഥാപിതം19 - ജുൺ - 1950
വിവരങ്ങൾ
ഫോൺ04936220109
ഇമെയിൽsarvajanabathery@gmail.com
കോഡുകൾ
സ്കൂൾ കോഡ്15053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകരുണാകരൻ.കെ.എ
പ്രധാന അദ്ധ്യാപകൻമോഹനൻ കെ കെ
അവസാനം തിരുത്തിയത്
31-08-2018Gsvhssbathery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

"സർവ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകൾ

പ്രകൃതി വിഭവങ്ങളെ കൊണ്ട് സംബൂർണ്ണമെങ്കിലും യാത്രാസൗകര്യങ്ങളുടെ വിരളത കാരണം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെടുവാൻ ഇന്നാട്ടിലെ ജനങ്ങൾക്ക് തീരെ സൗകര്യമില്ലാത്ത ഒരു സ്ഥിതിവൈപരീത്യം ഇവിടെ ഉണ്ടായിരുന്നു.കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.തിരുവിതാംകൂറിൽ നിന്നും കുടിയേറ്റം തുടങ്ങിയതോടു കൂടി സ്ഥിതികൾക്ക് മാറ്റം വന്നു തുടങ്ങി.അതുവരേയും മലബാറിന്റെ ഇതരഭാഗങ്ങളിൽ നിന്നും മൈസൂരിൽ നിന്നും ജനങ്ങൾ അല്പാല്പമായി വന്നുകൊണ്ടിരുന്നെങ്കിലും സാരമായ മാറ്റം ഈ പ്രദേശത്തിനുണ്ടായില്ല.താലൂക്ക് ജില്ലാ ബോർഡുകളുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടിരുന്ന വളരെ കുറഞ്ഞ എണ്ണം വിദ്യാലയങ്ങൾ മാത്രമേ ബത്തേരിയിലെന്നല്ല വയനാട്ടിൽ പോലും ഉണ്ടായിരുന്നുള്ളു.അന്നത്തെ പ്രാഥമിക വിദ്യാഭ്യാസം അതായത് 5-ാം തരം പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഉയർന്നു പഠിക്കുവാൻ കോഴിക്കോട്,വടകര മുതലായ പട്ടണങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു.കുടിയേറ്റക്കാർക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാൻ ഒരു ഹൈസ്കൂൾ ഉണ്ടാക്കണമെന്ന് ആശയോടുകൂടി ശ്രീ.ഒാലപ്പുരയ്ക്കൽ മാത്തുച്ചേട്ടൻ പലരേയും സമീപിച്ച് നിർബന്ധം ചെലുത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ചെയ്തത്.എന്നാൽ കുടിയേറ്റക്കാരുടെ കൂടെ മതപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി വന്ന റവ.ജേക്കബൈറ്റ് ഫാദർ ചെമ്മലകുര്യാക്കോസ് അക്കാര്യം കണക്കിലെടുത്ത്, ഇന്ന് സുൽത്താൻബത്തേരി സഹകരണബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പള്ളിക്കുവേണ്ടി കെട്ടിയുണ്ടാക്കിയിരുന്ന പുൽപ്പുരയുടെ ഒരു ചരിവിൽ 32 കുട്ടികളോടു കൂടി ഒരു ക്ലാസ് ആരംഭിച്ചു നടത്തി. അതിൽ വയനാട്ടുകാരായ കുട്ടികൾ കേവലം ആറ് പേർ മാത്രമായിരുന്നു.ശ്രീ.എ.എം.രാമചന്ദ്രൻ മാസ്റ്റർ ആയിരുന്നു അദ്ധ്യപകൻ.സർക്കാർ അംഗീകാരം ഇല്ലെങ്കിലും കുട്ടികളെ പഠിപ്പിണമെന്നഉദ്ദേസ്യമാണ് ആദ്യം ഉണ്ടായിരുന്നത്.എങ്കിലും ഒരംഗീകൃത വിദ്യാലയമാക്കാൻ ജേക്കബൈറ്റ് ക്രിസ്ത്യൻ കമ്മറ്റി രൂപവൽക്കരിക്കയും സ്ഥാപനം സെന്റ്മേരീസ് മിഡിൽ സ്കൂളായി മാറ്റുകയും ചെയ്തു.ശ്രീ.ഒ.എം.മാത്തുവായിരുന്നു സമിതിയുടെ കാരദർശി.സ്ഥാനം : വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി പട്ടണത്തോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ സുൽത്താൻ ബത്തേരി ആയത്. 1950 ജൂൺ 19- തീയ്യതിയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .*ഫാ: ചെമ്മന കുരിയാക്കോസ് അവർകളാണ് സ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് * പിന്നീട് മിഡിൽ സ്കൂളായി ഉയർത്തി . എല്ലാവർക്കും സ്വീകാര്യമായ പേര് എന്ന നിലയിൽ ‍ " സർവജന സെക്കണ്ടറി സ്കൂൾ" എന്ന പേര് സ്വീകരിക്കുകയും ചെയ്തു .*1953 ജൂൺ മാസത്തിൽ നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി തീർന്നു. *1957-ൽ അധികാരത്തിൽ‍‍‍‍‍ വന്ന കേരള സർക്കാര് ജില്ലാ ബോ‍ർഡുകൾ ഏറ്റെടുത്തെതിനെ തുടര്ന്ന‍് ആ വര്ഷം ഡിസംബര് മാസത്തിൽ ഈ വിദ്യാലയം സർക്കാര് വകയായി *1958-ല് ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്ത്ഥികൾ S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര് വിജയിക്കുകയും ചെയ്തു. ഈ സ്കൂളിലെ ആദ്യകാല അധ്യാപകൻ ശ്രീ.എ.എം. രാമചന്ദ്രൻ , ശ്രീ.ആർ.എൽ. കമ്മത്ത് ​എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ.കൃ‍ഷ്ണൻ കുട്ടി മാസ്റ്ററുമായിരുന്നു.ശ്രീ.വള്ളിയിൽ . അബൂബക്കർ ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവർ സ്ഥാപക നേതാക്കളാണ്.ഇന്നും S.S.L.C.ക്ക് കണക്കിൽ ഉയർന്ന മാർക്ക് ‍വാങ്ങുന്നവർക്ക് ഐസക്ക് മാസ്റ്ററുടെ വക ക്യാഷ് അവാർഡ് നല്കി വരുന്നു . 1984-ൽ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു. കുപ്പാടി സ്കൂൾ സന്ദർ‌ശിച്ച ഡെപ്യൂട്ടി ഇൻസ്പെക്ടറായ ശ്രീ . സി . രാമനെ [AEO] സമീപിച്ച് സ്കൂൾ അംഗീകാരത്തെ കുറിച്ച് ചർച്ചനടത്തിയപ്പോൾ ഒരു ഹയർ എലിമെന്ററി സ്കൂൾ നടത്തുവാനുപദേശിക്കുകയും ഹൈസ്കൂൾ നടത്തിപ്പിലെ വിഷമതകളെ കുറിച്ച് പറയുകയും ചെയ്തു. വിദ്യാഭ്യാസചട്ടങ്ങളിലെ പരിചയകുറവുമൂലം സെക്കന്ററി സ്കൂൾ തന്നെ നടത്താനാണ് തീരുമാനിച്ചത്. കറസ്പോണ്ടന്റ് ശ്രീ .ഒ . എം . മാത്തുച്ചേട്ടനായിരുന്നു. അങ്ങനെ ഒന്നാം ഫാറം പള്ളിയിലും 11-ാം ഫാറം കറസ്പോണ്ടന്റിന്റെ കെട്ടിടത്തിലും [ഇന്നത്തെ വിജയകുമാർ ഹോട്ടൽ നടത്തപ്പെട്ടു . പക്ഷേ ഹെഡ്മാസ്റ്റർ B.A.L.T. ബിരുദം നേടാത്ത ആളായതിനാൽ ഒന്നാം വർഷം അംഗീകാരം കിട്ടിയില്ല. തത്പരിഹാരാർത്ഥം ശ്രീ. കെ. കെ. ക്യഷ്ണൻ കുട്ടി ഹെഡ്മാസ്റ്ററായി നിയമിതനായി.അദ്ദേഹമാണ് ഈ വിദ്യാലയത്തിലെ ഒന്നാമത്തെ പ്രധാന അദ്ധ്യാപകൻ. വിദ്യാഭ്യാചട്ടത്തിലെ വ്യവസ്ഥ പൂർണ്ണമായതോടുകൂടി അന്നത്തെജില്ലാവിദ്യാഭ്യാസ ഒാഫീസറായിരുന്ന ശ്രീ. കുഞ്ചുകൈമളുടെ ശുപാർശയനുസരിച്ച് 1ഉം 11ഉം ഫാറങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. കോളനിയിൽ നിന്ന് സ്കൂളിന് അഞ്ചേക്കർ സ്ഥലം അലോട്ട് ചെയ്തു. ഷെഡ് കെട്ടി ക്ലാസ്സുകൾ അവിടേയ്ക്കു മാറ്റി.

     		ഫീസ്  പിരിവിൽ നിന്നും  അധ്യാപകരുടെ    ശമ്പളം  കൊടുക്കാൻ  മതിയായ  സംഖ്യ ലഭിക്കാത്തതിനാലും  മറ്റും സാമ്പത്തിക കാര്യങ്ങളിൽ കമ്മറ്റി  വളരെ  വിഷമിച്ചു. പരിഹാരം  കണ്ടെത്തുവാൻ  ശ്രീ. കെ. പി.ഐസക്കും, ഒ. എം.മാത്തുച്ചേട്ടനും കൂടി മദിരാശിയിൽ പോയി. അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സുബ്രഹ്മണ്യത്തെ  ശ്രീ. കോഴിപ്പുറത്ത്   മാധവമേനോന്റെ   സഹായത്തോടുകൂടി   കണ്ടെങ്കിലും   നിരാശരായി   തിരിച്ചു   പോരേണ്ടിവന്നു. ആ   സന്ദർഭത്തിൽ   ഇവിടെ  ഒരു  ഹൈസ്കൂൾ   തുടങ്ങി  നടത്തുവാൻ ശ്രമം  നടക്കുന്നുണ്ടായിരുന്നു. മലബാർ  വിദ്യാഭ്യാസ  സംഘടനയുടെ  കാര്യദർശി  ശ്രീ. ജി. സർവ്വോത്തമറാവു  ക്ഷണിക്കപ്പെടുകയും  ബോഡ്  മാപ്പിള  എലിമെന്ററി   സ്കൂളിൽ  ഏതാനും  പ്രമുഖവ്യക്തികൾ‌  ഹൈസ്കൂൾ  തുടങ്ങുന്നതിനെ കുറിച്ച്  ആലോചിക്കുവാൻ ഒരു യോഗം ശ്രീ. എം. കെ. ജിനചന്ദ്രന്റെ  ആദ്ധ്യക്ഷതയിൽ

ചേരുകയുംചെയ്തു. ആ യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിച്ചേർന്ന ശ്രീമാൻമാർ എം.കെ.പത്മപ്രഭാഗൗഡർ,ധർമ്മ രാജയ്യർ മുതലായ വ്യക്തികളും പങ്കെടുക്കുകയും ഉണ്ടായി. സെന്റമേരീസ് മിഡിൽ സ്കൂൾ കറസ്പോണ്ടന്റും യോഗത്തിൽ സംബന്ധിച്ചിരുന്നു. ഹൈസ്കൂൾ കാര്യം ചർച്ചചെയ്ത സന്ദർഭത്തിൽ സെന്റ്മേരീസ് മിഡിൽസ്കൂൾ യോഗത്തിൽ‍ വച്ച് നിരുപാധികം ഏൽപിച്ചു കൊടുക്കുവാൻ ശ്രീ. ഒ. എം. വാത്യു തയ്യാറായി എങ്കിലും ഒരു ക്രിസ്ത്യൻ നാമത്തിൽ ഏറ്റെടുക്കുവാൻ ജനങ്ങൾ തയ്യാറായില്ല.ദീർഘനേരത്തെ ചർച്ചക്കു ശേഷം സർവ്വജനസെക്കന്ററി സ്കൂൾ എന്ന പേര് നൽകാമെന്ന പേരിൽ വിദ്യാലയം ഏറ്റെടുക്കുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു.

      ശ്രീ. ജി. സർവ്വോത്തമറാവു  കറസ്പോണ്ടന്റായി വിദ്യാലയനടത്തിപ്പിനായി  ഒരു സമിതി നിയമിക്കപ്പെട്ടു. അദ്ധ്യക്ഷൻ ശ്രീ. വള്ളിയിൽ അബൂബക്കർ ഹാജിയും ഉപാദ്ധ്യക്ഷൻ ശ്രീ. വി. കുട്ടികൃഷ്ണൻ നായരും ഖജാൻജി ശ്രീ. കെ. സി. മൂസ്സാഹാജിയും ശ്രീ. കെ. പി. എെസക്മാസ്റ്റർ  കാര്യദർശിയും ആയിരുന്നു.   സർവ്വശ്രീ  ജോൺ സാമുവൽ, ഒ.എം. മാത്യു  തുടങ്ങിയവർ കമ്മറ്റി  അംഗങ്ങളും ഇവരെ  കൂടാതെ  അമ്പത്തി ഒന്ന് അംഗങ്ങളുള്ള ഒരുു വിപുലമായ സമിതിയും  സ്കൂൾ നടത്തിപ്പിന്  ഉണ്ടായിരുന്നു.കമ്മറ്റിയിലെ അംഗങ്ങളായിരുന്ന അബൂബക്കർഹാജി, കുട്ടിക്യഷ്ണൻനായർ,എെസക്  മാസ്റ്റർ എന്നിവരും പ്രത്യേകം സ്മരണ  അർഹിക്കുന്നു. അവരുടെ  ഛായാപടങ്ങൾ  സർക്കാരിന്റെ  അനുമതിയോടു കൂടി ഹാളിൽ  അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്.
           മേൽപറഞ്ഞ  സദസ്സിൽ  വച്ച് ശ്രീ. എം.കെ. പത്മപ്രഭാഗൗഡർ, സെന്റ് മേരിയുടെ  പേരിൽ സ്കൂളിന്ന്  ഒരു ഹാൾ നിർമിക്കുവാൻ  അയ്യായിരം രൂപ സംഭാവന നൽകി. പക്ഷേ ഹാളിന്നു ആ പേർ നൽകപ്പെട്ടു കാണുന്നില്ല.കൂടാതെ  സർവ്വശ്രീ. എം. കെ.ജിനിചന്ദ്രൻ,വള്ളിയിൽ മമ്മുഹാജി എന്നിവർ  രണ്ടായിരം  രൂപ  വീതവും സംഭാവന നൽകിയിട്ടുണ്ട്.  ഇപ്പോഴുള്ള  പ്രധാന കെട്ടിടത്തിന്റെ  ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ഇന്നു സ്മരണയിൽ മാത്രമായി തീർന്ന ശ്രീ. പത്മപ്രഭാഗൗഡറാണ്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സംഖ്യകൂടി 26001 രൂപ  ചെലവിൽ ഒരു കെട്ടിടം ശ്രീ. എം. സി. പോളിന്റെ മേൽനോട്ടത്തിൽ ഉയർത്തപ്പെട്ടു. ആ കെട്ടിടത്തിലാണ് 1952-ൽ സർവ്വജന സെക്കണ്ടറി സ്കൂളിലെ 111-ാം ഫോറം [7-ാം  ക്ലാസ്സിനുതുല്യം] തുറക്കപ്പെട്ടത്.
      1953- ൽ  [ജൂൺ] 1v-ാം ഫോറം  തുറക്കപ്പെട്ടതോടുകൂടി  വയനാട്ടിലെ മൂന്നാമത്തെ  ഹൈസ്കൂൾ ഉടലെടുത്തു. എങ്കെലും സർക്കാരിൽ കെട്ടിവയ്ക്കേണ്ട  15000\  രൂപ കെട്ടിവയ്ക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സിന്  അംഗീകാരം ലഭിച്ചില്ല. സാമ്പത്തികഭാരം കൊണ്ട് കമ്മറ്റി ഞെരുങ്ങി. വിദ്യാർത്ഥികൾ  സ്കൂൾ കാര്യങ്ങൾ നേടിയെടുക്കുവാൻ സമരരംഗത്തുപ്രത്യക്ഷപ്പെട്ടു ആകെക്കൂടി  അന്തരീക്ഷം കലുഷമായി.
                 1954-ൽ [ഫെബ്രുവരി‍] മദിരാശി  ഗവർണർ  മഹാമഹിമ ശ്രീ. ശ്രീപ്രകാശ് വയനാട്  കോളനി  സന്ദർശിക്കുവാൻ ക്ഷണിക്കപ്പെടുകയും അദ്ദേഹത്തിന്റെ വിരുന്നിനു വൻതോതിലുള്ള സ്വീകാര്യം  നല്കി വിദ്യാലയത്തിന്റെ  ശോച്യാവസ്ഥയും  ബത്തേരി  കോളനിയിലുള്ള  ഹൈസ്കൂളിന്റെ  ആവശ്യകതയും  ധരിപ്പിക്കപ്പെട്ടു.തത്ഫലമായി P.W.S.Rഫണ്ടിൽ നിന്നും വിദ്യാലയ  നടത്തിപ്പിനുള്ള   ചെലവുകൾ   നിർവഹിക്കുവാൻ കോഴിക്കോട് കലക്ടർക്ക്  അനുമതിനൽകി ഉത്തരവിട്ടു. അതോടു കൂടി 10-8-54-ൽ സ്കൂൾ  റവന്യൂ വകുപ്പിൻ കീഴിലായി. 1957-ൽ  കേരളഭരണം  ഏറ്റെടുത്ത  സർക്കാർ ജില്ലാബോർഡ്  മുൻസിപ്പൽ സ്ഥാപനങ്ങൾ  ഏറ്റെടുത്തതിനെ   തുടർന്ന്  1957-ൽ ഡിസംബർ  മാസത്തിൽ  ഈ വിദ്യാലയവും  ഏറ്റെടുത്തു. അതുവരേയും  സ്കൂൾ ഭരണം റവന്യൂവകുപ്പിൽ  നിക്ഷിപ്തമായിരുന്നു  സ്കൂൾ  നടത്തിപ്പിനാവശ്യമായ  സ്ഥലസൗകര്യമില്ലാതെ   വന്നപ്പോൾ  ബത്തേരിയിലെ ഉല്പാദക ഉപഭോക്തൃസഹകരണ  സംഘം വക കെട്ടിടവും  ക്ലാസ്സ് നടത്താനുപയോഗിച്ചിട്ടുണ്ട്. മാത്രമല്ല   സംഘത്തിന്റെ അറ്റാദായവും ഓഹരി  ധനവും  കെട്ടിടസ്ഥലവുമെല്ലാം  പില്ക്കാലത്ത്  സ്കൂളിന്  സംഭാവനചെയ്യുകയാണുണ്ടായത്. ആ  കെട്ടിടം  ഇപ്പോഴും പുതിയകെട്ടിടങ്ങളുടെ  ഇടയ്ക്ക്  അന്നും ഇന്നുമുള്ള  സ്ഥിതിഗതികളുടെ അന്തരം  വീക്ഷിച്ചുകൊണ്ട്  അംഗവൈകല്യം വന്നിട്ടുണ്ടെങ്കിലും,സ്ഥിതി ചെയ്യുന്നുണ്ട്. അപകടഭീതി നാൾക്കുനാൾ വളർത്തിക്കൊണ്ടിരിക്കുന്ന ആ കെട്ടിടം പൊളിച്ചു  മാറ്റുവാനാവശ്യമായ  നടപടികൾ  സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ പൊളിച്ചു മാറ്റുമ്പോൾ ആ സ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നത് സ്ഥലദൗർലഭ്യത്തിന് ഒരു  പരിഹാരമാകുന്നതാണ്.  സ്കൂൾ പ്രവേശന പട്ടികയിൽ  1950 ജൂൺ 19-തിയ്യതി 1-ഫോറം തുടങ്ങി കുട്ടികളെ ചേർത്തതായി റിക്കാർഡ് കൊണ്ട് കാണുന്നു. 52-53  അധ്യയനവർഷത്തിൽ   1v-ാം ഫാറം തുറന്നു പ്രവർത്തിച്ചെങ്കിലും  സർക്കാരിന്റെ  അംഗീകാരം  ലഭിക്കാതിരുന്നതിനാൽ  ആ കുട്ടികൾക്ക്  53-54   വർഷത്തിൽ കൂടി അതേ ക്ലാസ്സിൽ  തന്നെ പഠിക്കേണ്ടി വന്നു. 1957-മാർച്ചിൽ ഒന്നാമതായി ഇൗ  വിദ്യാലയത്തിൽ  നിന്ന്  വിദ്യാർത്ഥികൾ  SSLC പരീക്ഷയ്ക്ക് ഹാജരായി  15  പേർ വിജയികളാകുകയും  ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.കെ.കൃഷ്ണൻകുട്ടി ശ്രീ.കെ.എം.പൈലോ
ശ്രീ.കെ.എസ്.ശിവരാമൻ
ശ്രീ.ജി.സർവ്വോത്തമൻ(കറസ്പോണ്ടന്റ് ഹെഡ്മാസ്റ്റർ)
ശ്രീ.എം.എസ്.പണിക്കർ ശ്രീ.സി.രാമൻ
ശ്രീ.പി.ദാമോദരൻ നംബീശൻ ശ്രീ.ഇ.കൃഷ്ണവാരിയർ
ശ്രീ.പി.ശങ്കുണ്ണിമേനോൻ ശ്രീമതി.ടി.ഭാനുമതിഅമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.പി.കേശവൻനായർ , ശ്രീ. വർഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകർ.)
  • എം.എൽ .എ. ശ്രീ.കൃഷ്ണ പ്രസാദ്,
  • കവി റ്റീ.സി.ജോൺ ,
  • ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER))
  • ഇബ്രാഹിം ചീനിക്ക, (ASIAD WINNER,)
  • ശ്രീ.ബി .കൃഷ്ണൻ (IFS )
  • ,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്.
  • ശ്രി.കെ.പി.രവീന്ദ്രൻ.(KARATEMASTER)

വഴികാട്ടി

{{#multimaps:11.071508,76.077447 |zoom=13}}