ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ മഠത്തുവാതുക്കൽ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്.
ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ | |
---|---|
വിലാസം | |
മഠത്തുവാതുക്കൽ, മിതൃമ്മല ഗവ എൽ പി എസ് മഠത്തുവാതുക്കൽ , മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ജൂൺ - 1948 |
വിവരങ്ങൾ | |
ഫോൺ | 9645767944 |
ഇമെയിൽ | hmmadathuvathukkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42309 (സമേതം) |
യുഡൈസ് കോഡ് | 32140100802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനികുമാരി. ആർ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽരാജ്.വി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം :
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച് അതിലേക്ക് മാറുകയായിരുന്നു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ഒരേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങൾ . ഒരു ഓടിട്ട കെട്ടിടം. ആകെ 7 ക്ലാസ് മുറികൾ. ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് സ്മാർട്ട് ക്ലാസ് റൂം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ. എംഎൽഎ ഫണ്ടിൽ നിന്ന് സ്കൂളിന് സ്വന്തമായി വാഹനം. എംപി ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ. എസ്.ബി.ഐ ലൈഫിൽ നിന്ന് ഊണ് മേശയും പാത്രങ്ങളും. മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറിയും. മികവിന്റെയും വികസനത്തിന്റെയും പാതയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി . കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
പുറംകണ്ണികൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകർ |
---|---|
1 | ശ്രീ . പാച്ചൻ സാർ |
2 | ശ്രീ.പെരുമാൾപിള്ളൈ |
3 | ശ്രീ.സുകുമാര പണിക്കർ |
4 | ശ്രീ.കുഞ്ഞുകൃഷ്ണപിള്ള |
5 | ശ്രീ .നിത്യാനന്ദൻ |
6 | ശ്രീമതി.ശ്രീമതി ടീച്ചർ |
7 | ശ്രീ .ഗംഗാധരൻ നാടാർ |
8 | ശ്രീ .കൃഷ്ണൻകുട്ടി |
9 | ശ്രീമതി .സുഭദ്രാമ്മ |
10 | ശ്രീമതി .രാജമ്മ |
11 | ശ്രീമതി .ലീലമ്മ |
12 | ശ്രീ. രവീന്ദ്രൻ.പി |
13 | ശ്രീ .താജുദ്ദീൻ |
14 | ശ്രീ .രഘുനാഥൻ |
15 | ശ്രീമതി .സുധർമ |
16 | ശ്രീമതി .ഗീതാകുമാരി |
17 | ശ്രീമതി .ശ്യാമള.എസ് |
18 | ശ്രീമതി .ബി.സതികുമാരി |
അംഗീകാരങ്ങൾ
:2017-2018 അധ്യയനവർഷത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അക്ഷരമുറ്റംക്വിസ് തുടർച്ചയായി രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനം. എൽ.എസ്.എസ് പരീക്ഷകളിൽ ആറ്റിങ്ങൽ സബ്ജില്ലയിലെ ഉയർന്ന വിജയശതമാനം . ഗാന്ധിദർശൻ, മലർവാടി, സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങി ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ശാസ്ത്രമേളകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവം, ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ ഉജ്ജ്വലനേട്ടം. മികവിന്റെ പാതയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. ചിത്രങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ എല്ലാ മേഖലകളിലും മികവാർന്ന സേവനം കാഴ്ച വയ്ക്കുന്നു. അധ്യാപനം, ആതുരസേവനം, എൻജിനീയറിങ് തുടങ്ങി സർക്കാർ ,അർധസർക്കാർ സ്വകാര്യ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സേവനമനുഷ്ഠിക്കുന്നു.രാഷ്ട്രീയരംഗത്തും കലാകായിക സാംസ്കാരിക രംഗങ്ങളിലും മികവാർന്ന നേട്ടം കൈവരിക്കാൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിയുന്നു. ഗവ: എൽപിഎസ് മഠത്തു വാതുക്കൽപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാടൻകാവ് ക്രിസ്ത്യൻ പള്ളിയിൽനിന്നും മുന്നൂറു മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു .
- കാരേറ്റ് കല്ലറ റോഡിൽ കുറ്റിമൂട് ജംഗ്ഷനിൽ നിന്നും 150 മീറ്റർ മാറി പാലമുക്കിൽ നിന്നും വലത്തോട്ട് രണ്ട് കിലോമീറ്റർ നേരേ യാത്രചെയ്താൽ സ്‌കൂളിലെത്താം .
- മഠത്തുവാതുക്കൽ ക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.