ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മിതൃമ്മല എന്ന കൊച്ചു ഗ്രാമത്തിലെ മഠത്തുവാതുക്കൽ എന്ന സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണതയുടെ സൗന്ദര്യവും പച്ചപ്പും നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ നാടിന് അടുത്താണ് ചരിത്രപ്രസിദ്ധമായ കല്ലറ പാങ്ങോട് സമരം നടന്നത്. മിതൃമ്മല വഴിയമ്പലം പഴമയുടെ പൈതൃകം പേറുന്ന സ്മാരകമായി ഇന്നും നിലനിൽക്കുന്നു. കല്ലറ-പാങ്ങോട് സമരത്തിൽ പങ്കാളിയായ മഠത്തു വാതുക്കൽ ശങ്കരൻ ഞങ്ങളുടെ നാട്ടുകാരനാണ്. ഞങ്ങളുടെ നാടിന് അടുത്താണ് വിനോദസഞ്ചാരകേന്ദ്രമായ കടലുകാണിപ്പാറ.

കടലുകാണാൻ കുന്നുകയറാം...വർക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയിൽ! വിസ്മയമായി കടലുകാണിപ്പാറ

തിരുവനന്തപുരത്തിനു മാത്രം സമ്മാനിക്കുവാൻ കഴിയുന്ന ചില കാഴ്ചകളുണ്ട്. പുൽമേടുകൾ കൊണ്ടു സ്വർഗ്ഗം തീർത്ത, കാട്ടുപോത്തുകൾ വിരുന്നെത്തുന്ന പാണ്ടിപ്പത്തും മാർത്താണ്ഡ വർമ്മ അമ്പ് വലിച്ചൂരി എന്നു വിശ്വസിക്കപ്പെടുന്ന അമ്പൂരിയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ദ്രവ്യപ്പാറയും അവയിൽ ചിലതു മാത്രമാണ്. ഇത് കൂടാതെ വേറെയും നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. സഞ്ചാരികളുടെ കാല്പെരുമാറ്റം കേൾക്കുവാനായി കാത്തികിടക്കുന്ന കുറച്ച് ഇടങ്ങൾ. അത്തരത്തിലൊരിടമാണ് കടലുകാണിപ്പാറ.