ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം