ഗവ.എച്ച്.എസ്.എസ് , ഇടമുറി
പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി സബ് ജില്ലയിൽപെടുന്നതും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തോമ്പിക്കണ്ടം ഇടമുറി വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ.ഹെയർ സെക്കണ്ടറി സ്കൂൾ ഇടമുറി.റാന്നി നഗരത്തിൽ നിന്ന് 10 കി.മി ഉള്ളിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
-
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് , ഇടമുറി | |
---|---|
വിലാസം | |
ഇടമുറി തോമ്പി ക്കണ്ടം പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0473 5261134 |
ഇമെയിൽ | ghssedamuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38009 (സമേതം) |
എച്ച് എസ് എസ് കോഡ് | 3012 |
യുഡൈസ് കോഡ് | 32120800413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 99 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 130 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജീവ് കെ കെ |
പ്രധാന അദ്ധ്യാപിക | ആഷാറാണി പി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത ബിനു |
അവസാനം തിരുത്തിയത് | |
10-04-2024 | Archana T V |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ൽ വിദ്യാലയം ആരംഭിച്ചു.ഹരിജൻ വെൽഫെയർ സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂൾ സർക്കാർ ഏറ്റെടുത്തു .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1950ൽ ഇടമൺ തേക്കുംകൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽ ഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെയ്തു കൊണ്ട് പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന് സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബി പ്രോജക്ടിൻ്റെ ഭാഗമായി നമ്മുടെ ഇടമുറി സ്കൂളിനുവേണ്ടി 3കോടി മുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക് സ്കൂൾ കെട്ടിടത്തിൻെ്റ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കേ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദിക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷിപച്ചക്കറി വിളവെടുപ്പ്പച്ചക്കറിത്തോട്ടം
- ശാസ്ത്ര ക്ലബ്
- കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
- ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
- ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും
- പഠന യാത്രകൾ
- മുസിരിസ് ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി കുട്ടികൾക്ക്
- ചവിട്ടു നാടകം ആസ്വദിക്കാൻ കുട്ടികൾക്കു കഴിഞ്ഞു
പാർലമെൻററി ലിറ്ററസി ക്ളബ്
- ബഹിരാകാശ വാരാഘോഷം
- ചെെൽഡ് ലെെൻ ബോധവൽക്കരണം
- കരാട്ടേ
- വിമുക്തി
- പോഷൺ അഭിയാൻ
- സ്പോർട്ട്സ് ഹബ്ബ്
- സ്കൂളിനെ സ്പോർടസ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്
- ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെ
- പാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്
- വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്
- പരിശീലനം നൽകും
മുൻ സാരഥികൾ
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992-1993 | സുധീഷ് നിക്കോളാസ് |
1993-1995 | ജെ.ഗോപിനാഥ് |
1995-1998 | ലളിത ജോൺ |
1998-2000 | വൽസജോർജ് |
2000-2005 | മേഴ്സി |
2005-2007 | പൊന്നമ്മ |
2007-2007 | രാജേശ്വരി |
2007-2007 | പ്രസന്ന ദാസ് |
2008-2008 | സുധാകരൻ |
2008-2010 | സ്വയം പ്രഭ |
2010-2010 | രവീന്ദ്രൻ |
2010-2012 | ശാന്തി പ്രമീള |
2012-2014 | ഗീത |
2014-2015 | സുലേഖ |
2015-2015 | അശോകൻ |
2015-2016 | സനൽ |
2016-2018 | രമണി |
2018-2019 | സുരേഷ് |
2019-2021 | സുനിൽ.കെ |
2021-2022 | അജിത.കെ.പി |
2022-2024 | ആശാറാണി പി.കെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.419784675296805, 76.83116649139718}}