ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ൽ 5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം. കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി GBHSS MANJERI , മഞ്ചേരി പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0483-2765427 |
ഇമെയിൽ | gbhssmanjeri@yahoo.com |
വെബ്‍സൈറ്റ് | https://boysmanjeri.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 18021 (സമേതം) |
എച്ച് എസ് എസ് കോഡ് | 11010 |
യുഡൈസ് കോഡ് | 32050600636 |
വിക്കിഡാറ്റ | Q64567129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1347 |
പെൺകുട്ടികൾ | 1206 |
ആകെ വിദ്യാർത്ഥികൾ | 2553 |
അദ്ധ്യാപകർ | 71 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 402 |
പെൺകുട്ടികൾ | 443 |
ആകെ വിദ്യാർത്ഥികൾ | 845 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന .പി |
പ്രധാന അദ്ധ്യാപകൻ | ടി.കെ ജോഷി |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.ഫിറോസ് ബാബു |
അവസാനം തിരുത്തിയത് | |
09-04-2024 | Pkyarafath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .തുടർന്ന് വായിക്കുക
സ്മരണിക
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#Multimaps: 11.11128,76.12074 | width=620px | zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
---|