സെന്റ് ജോൺ യു പി എസ് അഞ്ചാമട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.
സെന്റ് ജോൺ യു പി എസ് അഞ്ചാമട | |
---|---|
വിലാസം | |
അഞ്ചാമട, വട്ടിയൂർക്കാവ് സെൻറ് ജോൺസ് യു.പി.എസ്, അഞ്ചാമട , അഞ്ചാമട, വട്ടിയൂർക്കാവ് , വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2361377 |
ഇമെയിൽ | stjohnanchamada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43264 (സമേതം) |
യുഡൈസ് കോഡ് | 32141103102 |
വിക്കിഡാറ്റ | Q64035699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ റ്റി. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
07-02-2024 | PRIYA |
ചരിത്രം
തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്.
ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.അധിക വായന
ഭൗതികസൗകര്യങ്ങൾ
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.അധിക വായന
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്കാ (എം. എസ്. സി) മാനേജ്‌മന്റ്
മുൻ സാരഥികൾ
ഹെഡ്മാസ്റ്റർമാരുടെ പേര് | സർവീസ് കാലയളവ് |
---|---|
1.ശ്രീ. ഡാനിയൽ | 1950-53 |
2 ശ്രീ. വി.കെ യോഹന്നാൻ | 1954-57 |
3. ശ്രീ. സികെ സാമുവൽ | 1958-63 |
4. ശ്രീ.കെഇടിക്കുള | 1963-1965 |
5. ശ്രീ. ജോർജ്ജ് വർഗ്ഗീസ് | 1965 |
6. ശ്രീ. വിൻസെന്റ് | 1965-66 |
7. ശ്രീ. സിജി അലക്സാണ്ടർ | 1966-67 |
8.ശ്രീ. വിൻസെന്റ് | 1967 |
9. ശ്രീ. ശ്രീധരൻ നാടാർ | 1968-79 |
10.ശ്രീ. സോമശേഖരൻ നായർ | 1979-86 |
11. ശ്രീ. ജോർജ് വർഗീസ് | 1986-1990 |
12. ശ്രീ. കെ വി മാത്യു | 1991-92 |
13.ശ്രീമതി. ആനി ടിജി | 1992-1998 |
14. ശ്രീമതി. ശോശാമ്മ | 1998-2004 |
15. ശ്രീമതി. ലീലാമ്മ | 2004-2017 |
16. ജോൺ ടിവി | 2017 ഓൺവേർഡ്സ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേകോട്ട - തിരുവനന്തപുരം -> പാളയം -> മ്യൂസിയം -> വെള്ളയമ്പലം -> ശാസ്തമംഗലം -> കാഞ്ഞിരം പാറ -> വട്ടിയൂർക്കാവ് ->
തോപ്പ് മുക്ക് __ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു വന്നാൽ വലത് വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.5248977,76.9858771 | zoom=18}}