സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ന്യൂസ് ചാനൽ
സെന്റ്. ജോൺ ന്യൂസ് ചാനൽ എന്ന പേരിൽ സ്കൂളിന് സ്വന്തമായി ഒരു ന്യൂസ് ചാനൽ 31/08/2021 ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കുന്ന കുട്ടികൾ ന്യൂസ് വായിക്കുന്നു. സ്കൂളിൽ നടക്കുന്ന പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ വാർത്ത വായനയിലൂടെ അറിയാൻ സാധിക്കുന്നു.
ന്യൂസ് പേപ്പർ
' അക്ഷരക്കൂട്ട്' എന്ന വാർത്താ പത്രിക 8/7/2021 ൽ ബഹുമാനപ്പെട്ട സൗത്ത് AEO ശ്രീ . സുരേഷ് ബാബു പ്രകാശനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ന്യൂസ് പേപ്പർ വഴി അറിയാനും മനസ്സിലാക്കാനും കഴിയുന്നു.' നിറച്ചാർത്ത്' എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മകതയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഒരു പേജും ന്യൂസ് പേപ്പറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഗാന്ധിദർശൻ
ഗാന്ധിജിയുടെ ആദർശങ്ങളുടെ ചുവടുപിടിച്ച് കുഞ്ഞുങ്ങളെ സമൂഹത്തിൻറെ പൊൻതൂവലുകൾ ആകുവാൻ ഗാന്ധിദർശൻ ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ മാസത്തിൽ ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ശ്രീമതി ഐ എം പാർവതി നിർവഹിച്ചു. ഓൺലൈനായി നടത്തിവരുന്ന ലോഷൻ നിർമാണം, ഗാനപരിശീലനം തുടങ്ങി വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ സ്കൂൾതല മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. അമൃത് മഹോത്സവം മാവിൻതൈ സ്കൂളിലും കുട്ടികൾ വീടുകളിൽ നടുകയും പരിപാലിക്കുകയും ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ഗാന്ധിദർശൻ പരിപാടികൾ ഏറ്റവും ഭംഗിയായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.
മാഗസിൻ
എല്ലാ വർഷവും കുട്ടികൾ ക്ലാസ്സിൽ കയ്യെഴുത്തു മാസികകൾ തയ്യാറാക്കുന്നു.
'മഴവില്ല്' എന്ന പേരിൽ ഏഴാം ക്ലാസിലെ കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ 12/12/ 2020-ൽ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാ-സാഹിത്യവേദി
കുട്ടികളുടെ ഉള്ളിലെ കലയെയും സാഹിത്യത്തെയും പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കലാ-സാഹിത്യ സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യവേദി. സ്കൂൾ തലത്തിൽ നിരവധി അവസരങ്ങളാണ് കുട്ടികൾക്ക് ഇതുവഴി ലഭിക്കുന്നത്. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും കലാ പരമായ കഴിവുകൾ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തു കൊണ്ടു വരുന്നതിനും ജീവിതത്തിലുടനീളം ദിശാബോധം ലഭിക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യവേദി സഹായകമാകുന്നുണ്ട്.
സെന്റ്.ജോൺസ് യു.പി.എസ് അഞ്ചാമടയിലും വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 28-ആം തീയതി കവിയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മുൻ കൺവീനറുമായിരുന്ന ( തിരുവനന്തപുരം സൗത്ത് ) ശ്രീ. അംബി ദാസ് കാരേറ്റ് നിർവഹിച്ചു.
ലോകം മുഴുവനും കൊറോണയുടെ ഭീതിയിലായിരിക്കുന്ന ഈ കാലഘട്ടത്തിലും കുട്ടികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ ഉണർത്തുവാനും വളർത്താനും ഉയർത്താനും ശോഭയോടെ കത്തിജ്വലിപ്പിക്കാനും അവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ഇതു വഴി കഴിയുന്നുണ്ട്. വളരെ സജീവമായി കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു.