സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണ ത്വരയും വർദ്ധിപ്പിക്കുന്നതിനായി ശാസ്ത്രാധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശാസ്ത്ര ക്ലബിലെ  അംഗങ്ങൾക്ക് പരീക്ഷണനിരീക്ഷണങ്ങളിലൂടെ അവരുടെ ഉള്ളിലുള്ള ശാസ്ത്രജ്ഞരെ കണ്ടെത്താൻ കഴിയുന്നു. അതിന്റെ ഫലമായി ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ലഘുപരീക്ഷണം മത്സരങ്ങൾക്ക് പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. സയൻസ് ക്ലബിന്റെ പ്രവർത്തനഫലമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തുന്ന Inspire award നമ്മുടെ സ്കൂളിൽ നിന്നും 2 വിദ്യാർത്ഥികൾക്ക് ലഭിച്ചു എന്നതും സയൻസ് ക്ലബിന്റെ നേട്ടം തന്നെയാണ്.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്ന്റെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഭംഗിയായി നടന്നുവരുന്നു. 2018- 19 അക്കാദമിക്  വർഷത്തിൽ Eco club അനുവദിച്ച 10000 രൂപ ഉപയോഗപ്പെടുത്തി ഒരു ഔഷധ തോട്ടം സ്കൂൾ പരിസരത്ത് നിർമ്മിച്ചു. കൂടാതെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

സ്പോർട്സ് ക്ലബ്

സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ സ്പോർട്സ് മീറ്റ് നടത്തുന്നു. വോളിബോൾ ക്യാരംസ് ഷട്ടിൽ കോക്ക് തുടങ്ങിയ വിവിധ സ്പോർട്സ് ഇനങ്ങൾക്ക് സ്കൂളിൽ പ്രോത്സാഹനം നൽകുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് എയറോബിക് പരിശീലനവും വ്യായാമവും നൽകിവരുന്നു. കുട്ടികൾക്ക് ഇഷ്ടമുള്ള കളികൾ കളിക്കുവാനുള്ള അവസരം ആഴ്ചയിലൊരിക്കൽ ഉള്ള ഉള്ള ഫിസിക്കൽ ട്രെയിനിങ് പിരീഡിൽ നൽകുന്നു

സോഷ്യൽ സയൻസ്  ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് . ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ കബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് , ചുവർ പത്രിക , റാലി എന്നിവ നടത്തുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ക്ലബ്

സ്കൂൾ തല ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്കൂളിൽ നടന്നു വരുന്നു. കുട്ടികളിൽ പുസ്തകവായന വർദ്ധിപ്പിക്കുന്നതിനായി ബുക്ക് റിവ്യൂകൾ എഴുതുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് സംസാരിക്കുവാനുള്ള ആത്മവിശ്വാസവും ഇതിലൂടെ വർദ്ധിക്കുന്നു..

ഹെൽത്ത് ക്ലബ്

നമ്മുടെ സ്കൂൾ കുട്ടികളെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സ്കൂൾ ഹെൽത്ത് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നു. ഗവൺമെൻറ് നിർദ്ദേശിക്കുന്ന വൈറ്റമിൻ,അയേൺ ഗുളികകൾ കുട്ടികൾക്ക് നൽകുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഹെൽത്ത് പ്രൊഫൈൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നു.

മാക്സ് ക്ലബ്

മാക്സ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പഠനം രസകരമാക്കാൻ സാധിക്കുന്നു. കുട്ടികൾ തന്നെ വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. കളിയിലൂടെ ഗണിതത്തെ രസകരമായ പഠിക്കുവാൻ , ഗണിത വിഷയത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനും അധ്യാപകരും കുട്ടികളും മാക്സ് ക്ലബിലൂടെ സഹായിക്കുന്നു.

സംസ്കൃതം

സംസ്കൃത ഭാഷാ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ചെറിയ ചെറിയ കവിതകൾ വീഡിയോ വഴി രസകരമായി കാണിച്ചു കൊടുക്കുന്നു ചിത്രത്തിന്റെ

സഹായത്തോടെ അക്ഷരങ്ങൾ ഉറപ്പിക്കുന്നു വാക്കുകൾ ഉറപ്പിക്കുന്നു

ചിത്രങ്ങളടങ്ങിയ C. D യുടെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു പദച്ഛേദം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു

വാക്യ നിർമ്മാണം കൊടുക്കുന്നു ചിത്രങ്ങൾ നൽകി അടിക്കുറിപ്പ് തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു കഥാരചനയിൽ താല്പര്യം വളർത്തുന്നു സംഭാഷണ രചന കൊടുക്കുന്നു