ജി.യു.പി.എസ് മുഴക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..
ജി.യു.പി.എസ് മുഴക്കുന്ന് | |
---|---|
വിലാസം | |
മുഴക്കുന്ന് ജി.യു.പി.എസ് മുഴക്കുന്ന് , മുഴക്കുന്ന്പി ഒ പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04902458222 |
ഇമെയിൽ | gupsmuzhakkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14871 (സമേതം) |
യുഡൈസ് കോഡ് | 32020900401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂര് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുഴക്കുന്ന് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 382 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഹീം കെ കെ |
പി.ടി.എ. പ്രസിഡണ്ട് | കെ പത്മനാഭൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാ ബിജു |
അവസാനം തിരുത്തിയത് | |
16-07-2022 | Soumyagovindanm |
ചരിത്രം
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കൂടുതൽ അറിയാൻ>>>>
ഭൂമിശാസ്ത്രം,അതിരുകൾ
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം പഞ്ചായത്തിലെ മുഴുവൻ ഭൂമിയും കൃഷി യോഗ്യമാണ് എന്നുള്ളതാണ്... അതുകൊണ്ടുതന്നെ കാർഷിക പ്രാധാന്യമുള്ള പഞ്ചായത്താണ് മുഴക്കുന്ന്. തെങ്ങ്, കുരുമുളക്, റബ്ബർ, വാഴ നെല്ല്, കപ്പ, പച്ചക്കറികൾ കശുവണ്ടി എന്നിങ്ങനെ കൃഷി ചെയ്യുന്നു. മലയുടെയും കുന്നിന്റെയും മുകളിൽ വരെ ജലസമ്പത്തുള്ള താണ് ഒരു പ്രത്യേകത. പടിഞ്ഞാറുഭാഗത്തുള്ള പുരളിമല യും തെക്കേ ഭാഗത്തുള്ള കല്ലേരി മലയും കുന്നത്തൂർ മലയും പിഞ്ഞാണപാറ കുന്ന്, കൂവേരികുന്ന്, ചെമ്പു ചെമ്പു കണ്ണിമല തുടങ്ങിയവ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളാണ്. പാലപ്പുഴ ആറളം പുഴ, ചേന്തോട്, വടക്കേ വയൽ തോട്, വിളക്കോട് ചാവക്കാട് തോട് തുടങ്ങിയവ പഞ്ചായത്തിലെ ജല സമ്പത്താണ്. വ്യത്യസ്തമായ മണ്ണ് പഞ്ചായത്തിൽ കാണുന്നുണ്ട്. ചരൽ കലർന്ന ചുവന്ന മണ്ണ്, മണൽ കലർന്ന ചുവന്ന മണ്ണ് തുടങ്ങിയവ ഈ പ്രദേശത്ത് കാണപ്പെടുന്നു.
അതിരുകൾ
കിഴക്ക് - ബാവ ലിപ്പുഴയുടെ ഭാഗമായ പാലപ്പുഴ.
തെക്ക് - പേരാവൂർ , മാലൂർ ഗ്രാമപഞ്ചായത്ത്
വടക്ക് - ഇരിട്ടി മുനിസിപ്പാലിറ്റി
പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്.
സ്കൂളിന്റെ സാരഥികൾ(2021-2022)
-
അബ്ദുൽ റഹിം കെ കെ (ഹെഡ് മാസ്റ്റർ)
-
പത്മനാഭൻ കെ (പി ടി എ പ്രസിഡന്റ് )
ഞങ്ങളുടെ അധ്യാപകർ(2021-2022)
പി ടി എ ഭാരവാഹികൾ(2021-2022)
മുൻസാരഥികൾ
മുൻ അധ്യാപകർ
മുൻ പി.ടി.എ/എം.പി.ടി.എ പ്രസിഡണ്ടുമാർ
വിജയ വീഥിയിൽ പൂർവവിദ്യാർത്ഥികൾ....
അക്കാദമിക് മാസ്റ്റർപ്ലാൻ 2022-23
ഭൗതികസൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
നേർക്കാഴ്ച
വഴികാട്ടി
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന സ്ഥാപനം(GUPS Muzhakkunnu).school code :14871
കണ്ണൂർ പാർലമെൻറ് മണ്ഡലത്തിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ, ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയം.
.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും മുഴക്കുന്നിലേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം .
🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.
🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.
{{#multimaps:11.924735, 75.695841 | zoom=18 }}
പുറംകണ്ണികൾ
1. യൂട്യൂബ് ചാനൽ
https://youtube.com/channel/UCa2Utks1L2oV_OALU7muXKQ
2. സ്കൂൾ ഫേസ്ബുക്ക്പേജ്
GUPS Muzhakkunnu
3.സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ്
പ്രതീക്ഷ 1, പ്രതീക്ഷ 2