ജി.യു.പി.എസ് മുഴക്കുന്ന്/പ്രാദേശിക പത്രം
ദർപ്പണം
വർഷങ്ങൾക്ക് മുൻപ് തന്നെ പത്രങ്ങൾ ആയും, ചുവർ പതിപ്പുകൾ ആയും, മാഗസിനുകൾ ആയും മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കപ്പെട്ടിരുന്നു.. ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഓരോ കാലഘട്ടത്തിലും പരിശ്രമിക്കുവിൻ തയ്യാറായ അധ്യാപക സമൂഹവും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്... 2014 ലായിരുന്നു ദർപ്പണം എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കപ്പെട്ടത്..നിലവിൽ ഡിജിറ്റൽ പോസ്റ്ററുകളും ,ഡിജിറ്റൽ നോട്ടീസും വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കുന്നു .ഇവയോരോന്നും സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഷെയർ ചെയ്യുന്നു.ഇതിനായി ഫേസ്ബുക് ,വാട്സപ്പ് ,യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ സാധ്യതകൾ ഉപയോഗിക്കുന്നു .