ജി.യു.പി.എസ് മുഴക്കുന്ന്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്


കോവിഡ്  സൃഷ്ടിച്ച പ്രതിസന്ധികൾ പൊതുസമൂഹത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചു. മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങൾ , ജീവസന്ധാരണ മാർഗങ്ങൾ മുതലായവ  വേറൊരു തലത്തിലേക്ക് പറിച്ചുനടപ്പെട്ടു.... ഏകദേശം രണ്ടു വർഷത്തോളം കാലം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ ഗവൺമെൻറ് നിർദ്ദേശാനുസരണം ഞങ്ങളുടെ വിദ്യാലയത്തിലും അധ്യാപകരും പിടിഎ ഭാരവാഹികളും അടങ്ങുന്ന സമിതി യോഗം ചേരുകയുണ്ടായി... പ്രസ്തുത യോഗത്തിൽ സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾ ഗവൺമെൻറ്  പുറത്തിറക്കിയ ഒരു നിർദേശങ്ങളോട് പൂർണമായും നീതി പുലർത്തുവാൻ ശ്രദ്ധിക്കുകയും ചെയ്തു.. അതനുസരിച്ച് തിരികെ വിദ്യാലയത്തിലേക്ക് എന്ന വിദ്യാഭ്യാസ മേഖലയിലെ അതിജീവന പദ്ധതി ഞങ്ങളുടെ പ്രവർത്തനങ്ങൾക്കും പിൻബലം ഏകി..  കൂട്ടായ ചർച്ചയിലൂടെ ഞങ്ങളുടെ പ്രവർത്തനത്തിലേക്ക് ചേർക്കപ്പെട്ട നിർദേശങ്ങൾ താഴെ കൊടുക്കുന്നു..

1..രക്ഷിതാക്കളുടെ സമ്മത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.

2. കുട്ടികൾ ക്ലാസ്സുകളിൽ  കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

3. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികളാവാം.

4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാരജാകാവുന്നതാണ്.

5.  രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്.

6. ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.

7. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്.

8.. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം  സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.

9.ബാച്ചുകളുടെ .ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂട പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം.

10.. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല.

11.ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്‌കൂളിൽ ഹാജരാകേണ്ടതില്ല.

12.. നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.

13. സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

17. കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

18. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്  നടപ്പിലാക്കേണ്ടതാണ്.

19.. സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.

20. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.

21.. സ്‌കൂൾതലത്തിൽ ഒരു ഹെല്പ് ലൈൻ ഏർപ്പെടുത്തേണ്ടതാണ്.

22 കഴിഞ്ഞ കുറെയേറെ മാസങ്ങളായി  അടഞ്ഞു കിടന്ന വിദ്യാലയത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതാണ്. സമ്പൂർണ്ണ ശുചീകരണവും നടത്തണം..

          നിർദേശങ്ങളുടെയും പൊതു നിർദേശങ്ങളുടെയും അന്തസ്സത്ത ഉൾക്കൊണ്ട് ഇവിടെ വിദ്യാലയത്തെ നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി..

1. സ്കൂൾ പരിസരം രക്ഷിതാക്കളുടേയും പൊതുസമൂഹത്തിലെ സഹായത്തോടെ ശുചീകരിച്ചു..

2. ശുചീകരണ പ്രക്രിയയിൽ അയക്കൂട്ടം, എടുത്തൊട്ടി  ഡി പോൾ കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ , തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ ആത്മാർത്ഥമായ സഹകരണം നൽകി.. ക്ലാസ് റൂമുകൾ കഴുകി വൃത്തിയാക്കുന്നതിൽ അവർ വളരെയധികം സഹായിച്ചു.

3. ഓരോ ക്ലാസ് റൂമിലേക്ക് ആവശ്യമായ സാനിറ്റൈസറുകൾ, മാസ്ക്കുകൾ, ഹാൻഡ് വാഷ്, ബക്കറ്റ്, ബ്രഷുകൾ, ലോഷനുകൾ മുതലായവ വാങ്ങിച്ചു..

4. കുട്ടികളെ സ്വീകരിക്കുന്നതിന് സ്കൂളിൻറെ രണ്ട് ഗേറ്റുകളിൽ അധ്യാപകർക്ക്  ഡ്യൂട്ടികൾ നൽകി.

5. ഓരോ ക്ലാസിലെയും ഇരിപ്പിടങ്ങൾ ഉചിതമായ രീതിയിൽ ക്രമീകരിച്ചു.

6. സാമൂഹിക അകലം പാലിക്കുന്നതിനായുള്ള മറ്റ് നിർദേശങ്ങൾ തയാറാക്കി കുട്ടികൾക്ക് നൽകി.

7. ഉച്ച ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

8. ബന്ധപ്പെട്ട വാഹനങ്ങളിൽ കുട്ടികളെ യാത്രയാകുന്നതിനായി അധ്യാപകരെ വിവിധ ഇടങ്ങളിൽ ക്രമീകരിച്ചു..

         ആശങ്കകൾ ഏറെ ഉണ്ടായിരുന്നെങ്കിലും വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ തന്നെ കുട്ടികൾക്ക് സുരക്ഷിതത്വവും, മെച്ചപ്പെട്ട പഠനാന്തരീക്ഷവും നൽകുന്നതിൽ ഞങ്ങൾ അധ്യാപക സമൂഹത്തിനും രക്ഷിതാക്കൾക്കും ഏറെക്കുറെ പൂർണമായി

സാധിച്ചു എന്ന് പറയാം..

          സാഹചര്യങ്ങൾക്ക് അനുഗുണമായി ഞങ്ങളുടെ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ  എന്നും ക്രമീകരിക്കുവാൻ സാധിക്കണമേയെന്ന പ്രാർത്ഥനയും അതോടൊപ്പം ശുഭാപ്തിവിശ്വാസവുമാണ് ഞങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്നത്....