മലപ്പുറം/എഇഒ തിരൂർ
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ. തിരൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്ന് 41 കിലോമീറ്ററും മലപ്പുറത്തുനിന്ന് 26 കിലോമീറ്ററും അകലെയാണ്. തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണ്. 2011 -ലെ ഇന്ത്യൻ സെൻസസ് പ്രകാരം 56,058 ആണു ജനസംഖ്യ. പുരുഷന്മാർ 48% സ്ത്രീകൾ 52%. സാക്ഷരത 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് തിരൂർ ആണ്. എഴുത്തച്ഛൻ ജനിച്ച തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം ഇന്ന് തുഞ്ചൻപറമ്പ് എന്നാണു അറിയപ്പെടുന്നത്. മഹാകവി വള്ളത്തോൾ തിരൂരിനടുത്തുള്ള ചേന്നരയിലാണ് ജനിച്ചത്.
1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ് തിരൂർ. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു.
കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്.കേരളത്തിന്റെ അഭിമാനമായ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല നിലകൊള്ളുന്നത് തിരൂരിലാണ്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ അകലെ പറവണ്ണയിലാണ് സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്.
school code | school_name | Name in Malayalam | Category |
---|---|---|---|
19702 | Fathimamatha E. M. L. P. S . Tirur | ഫാത്തിമ്മമാത ഇ.എം.എൽ.പി എസ്.തിരൂർ | Unaided Recognised |
19795 | Makhdoomiyya English Medium School | മഖ്ദൂമിയ ഇംഗ്ലീഷ് മീഡിയം സ്‌ക്ലൂൾ | Unaided Recognised |
school code | school_name | Name in Malayalam | Category |
---|---|---|---|
19767 | G. M. U. P. S. BP Angadi | ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി | Government |
19769 | G. U. P. S. Chamravattam | ജി..യു..പി,എസ്.ചമ്രവട്ടം | Government |
19774 | G. M. U. P. S. Edakkanad | ജി.എം.യു..പി,എസ്.എടക്കനാട് | Government |
19775 | G. U. P. S. Purathur | ജി.യു..പി,എസ്.പുറത്തൂർ | Government |
19777 | G. U. P. S. Purathupadinjarekkara | ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര | Government |
19779 | G. M. U. P. S. Tirur | ജി.എം...യു..പി,എസ്.തിരൂർ | Government |
19781 | G. M. U. P. S. Paravanna | ജി. എം. യു. പി. എസ് പറവണ്ണ | Government |
|+ അൺഎയ്‌ഡഡ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ |- ! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category |- | 19768 || S. S. M. U. P. S. Naduvilangadi || എസ്. എസ്. എം. യു. പി. എസ് നടുവിലങ്ങാടി || Unaided Recognised |- | 19771 || E. M. U. P. S. Paravanna Salafi || ഇ. എം. യു. പി. എസ് പറവണ്ണ സലഫി || Unaided Recognised |}