സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | വർണകാഴ്ചകൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് | |
---|---|
വിലാസം | |
വെളിയനാട് ST. PAUL'S HIGHER SECONDARY SCHOOL , വെളിയനാട് പി.ഒ. , 682313 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1937 |
വിവരങ്ങൾ | |
ഫോൺ | 04842747005 |
ഇമെയിൽ | 28049sphsveliyanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28049 (സമേതം) |
എച്ച് എസ് എസ് കോഡ് | 7189 |
യുഡൈസ് കോഡ് | 35030306937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 385 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അച്ചൻകുഞ്ഞ് പി സി |
പ്രധാന അദ്ധ്യാപകൻ | അച്ചൻകുഞ്ഞ് പി സി |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസ് എം ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
09-03-2022 | Sphsveliyanad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്.
ചരിത്രം
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു.
പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം മികവ് പുലർത്തുന്നുണ്ട്. 2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി.
ദർശനം
<img src="Vision 28049.jpg" alt="Girl in a jacket" width="500" height="600"> <img src="Vision 28049.jpg" alt="Girl in a jacket" width="500" height="600">
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് |
---|
മികവ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എൻ.സി.സി.
- സ്ക്കൂൾ മാഗസിൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 2012-13 ജുബിലി വർഷം ആയി ആഘോഷിച്ചു. ആ വർഷം മുതൽ S.S..L.C. വിജയം 100% നിലനിർത്തി പോരുന്നു
- 2013-14 സ്ക്കൂൾ വർഷം പൂർവ്വ വിദ്യാർത്ഥിനി ഷൈനി കുര്യാക്കോസിന് NCC യൂണിറ്റേയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.
- ഈ സ്കൂൾവർഷം തന്നെ കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം പലർക്കായി നൽകി.
- ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ് ലഭിച്ചു.
- 2016-17 സ്ക്കൂ ൾ വർഷം 100 % വിജയത്തോടൊപ്പം 12 കുട്ടികൾക്ക് full A+ ഉം 12 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു. തുടർച്ചയായി നാലാം വർഷമാണ് ഈ സ്‌ക്കൂളിന് 100 % വിജയം ലഭിച്ചത്.
അനുബന്ധ പ്രവർത്തനങ്ങൾ
പ്രശക്തരായ പൂർവികർ
1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
മികവിലേക്കുള്ള ചുവടുകൾ
പ്രൊജെക്ടുകൾ
സാന്ത്വനം
വർണക്കാഴ്ചകൾ
നവമാധ്യമത്തിലേക്ക്
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാര് യൂലിയോസ് തിരുമേനിയാണ്. റവ. ഫാ. ഐസക് കൊച്ചേരി കോർപ്പറേറ്റ് മാനേജരായും ഫാ. വര്ഗീസ് പുത്തൂർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
- ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
- ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
- ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
- ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ്
- ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. ജോർജ് പീറ്റർ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. അമ്പിളി ആർ. നായർ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. സ്നേഹ പി. സൈമൺ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.875199" lon="76.471356" zoom="18" width="500" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.875416, 76.471453
SPHS VELIYANADU
</googlemap>
|
|
മേൽവിലാസം
സെന്റ് പോൾസ് ഹൈസ്‌കൂൾ വെളിയനാട്,വെളിയനാട് പി ഒ ആരക്കുന്നം വഴി ,പിൻ -682313
'സ്‌കൂൾ മാപ്പ് '
{{#multimaps: 9.86933,76.45642° | width=800px | zoom=18 }}