Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ സജീവ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ ഉപജില്ല, ജില്ല സോഷ്യൽ സയൻസ് മേളകളിൽ പങ്കെടുത്തുവരുന്നു. "മതേതരത്വ ഇന്ത്യ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സഹകരണത്തോടെ മതേതരത്വം ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ നടത്തി. 2017 18 അധ്യയനവർഷത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെണ്ടേറിയനായി കുമാരി അരുണിമ രാജൻ തെരഞ്ഞെടുക്കപ്പെട്ടു. നിയമ പഠനവുമായി ബന്ധപ്പെട്ട ക്ലാസുകൾ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകിവരുന്നു.ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ ഭരണഘടന എഴുതിയുണ്ടാക്കിയ ബി ആർ സിയിൽ സമർപ്പിച്ചു.