സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന  സ്കൂളിലെ സയൻസ് ക്ലബ് തയ്യാറാക്കിയ സയൻസ് മാഗസിൻ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് പ്രവേശിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന മത്സരങ്ങളിലും സ്കൂളിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് ലാബ് നവികരണവും എക്സിബിഷനും നടത്തി. സർ സി വി രാമൻ ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂലൈ 19 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും ക്വിസ് മത്സരവും നടത്തി. കുട്ടികൾ സമാധാനത്തിന് ചിഹ്നമായ സുഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശ റാലി നടത്തി.