സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്.
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ | |
---|---|
വിലാസം | |
രാമനാട്ടുകര രാമനാട്ടുകര പി.ഒ. , 673633 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0495 2440315 |
ഇമെയിൽ | sevamandiram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17079 (സമേതം) |
എച്ച് എസ് എസ് കോഡ് | 10170 |
യുഡൈസ് കോഡ് | 32040400411 |
വിക്കിഡാറ്റ | Q64551068 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 661 |
പെൺകുട്ടികൾ | 654 |
ആകെ വിദ്യാർത്ഥികൾ | 1315 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സതീഷ്കുമാർ സി കെ |
പ്രധാന അദ്ധ്യാപകൻ | രഘുനാഥ് ജി |
പി.ടി.എ. പ്രസിഡണ്ട് | മോഹനൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ പി കെ |
അവസാനം തിരുത്തിയത് | |
04-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ചലനാത്മകത രാജ്യെെെമെങ്ങും അലയടിക്കുകയും ഗവണ് മെന്റ് തലത്തിൽ ഇത്തരം പദ്ദതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയിൽ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതിൽ നിന്നും അദ്ധ്യാപനത്തിലും സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോൻ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടിൽ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.. 1952-ൽ ബേസിക്ക് എജുക്കേഷൻ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിൻറെ കീഴിൽ സേവാമന്ദിരം ബേസിക്ക് ട്രയിിനിംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷൻ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള് ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസാറൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -2017
2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടർന്നു ഗ്രീൻ പ്രോട്ടോകോൾ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയിൽ വായിച്ചു.തുടർന്നു നടത്തിയ പ്രതിജ്ഞയിൽ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നൽകി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനൽകി.
അസംബ്ലിക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു. ഏതാണ്ട് 11 മണിയോടെ , രാമനാട്ടുകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മണ്ണൊടി രാമദാസൻ , H.S.S പ്രിൻസിപ്പൽ ശ്രീ കെ. പി വത്സരാജൻ , H.S പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി എന്നിവരുടെ നേതൃത്വത്തിൽ , രക്ഷിതാക്കൾ, വികസന സമിതി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ , സമീപവാസികൾ തുടങ്ങിയവരെ അണിനിരത്തികൊണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിതന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 11.30 – കൂടി പരിപാടികൾ അവസാനിച്ചു.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ഒമ്പത് അംഗങ്ങളടങ്ങുന്ന ബേസിക്ക് എജുക്കേഷൻ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. 1952 മുതൽ 2007 വരെയും ശ്രീ രാധാകൃഷ്ണമേനോനായിരുന്നു സെക്രട്ടറിയും മാനേജരും.ആദ്യകാലം . ഗാന്ധിയനും സാമൂഹ്യപ്രവർത്തനുമായ പി.വി.രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ. സേവാമന്ദിരത്തിൽ നിന്നുതന്നെ പ്രധാനദ്ധ്യാപകനായി റിട്ടയർ ചെയ്ത ശ്രീ പി. ചന്തുക്കുട്ടിയാണ് ചെയർമാൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രമാണം:17079 7.jpg | ശ്രീ.കെ.രാധാകൃഷ്ണമേനോൻ | |
ശ്രീ. പിചന്തുക്കുട്ടി | ||
ശ്രീ. സി.കെ.ശങ്കരൻകുട്ടി | ||
ശ്രീമതി.എം.സുഭദ്ര | ||
ശ്രീ.പി.ജെ.ധനഹൻ | ||
ശ്രീമതി.ശോഭനകുമാരി | ||
ശ്രീമതി. എം.ടി.സത്യവതി | ||
ശ്രീമതി. ബേബി ഗിരിജ | ||
പി.എം.വത്സല | ||
കെ.രാഗിണി | ||
എം.ഗീതാഞ്ജലി | ||
സുഭാഷിണി | ||
രമ വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ.പി .എ .വാസുദേവൻ - ധന തത്ത്വശാസ്ത്രം.
- ടി . ബാലകൃഷ്ണൻ- സബ് എഡിറ്റർ
- ഇന്ദുമേനോൻ- കഥാകാരി
- എം. ഗീതാഞ്ജലി - പ്രൊഫസർ മുണ്ടശ്ശേരി അവാർഡ് ജേതാവ്.
- റുബീന. കെ - ഏഴാം രാങ്ക് -എസ്എസ്എൽ .സി2002-2003.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- രാമനാട്ടുകര പൂളാടികുന്ന് ബൈപ്പാസ് റോഡിൽ രാമനാട്ടുകര ജംങ്ഷനിൽ നിന്നും 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:11.1822176, 75.8724065|zoom=18}}