ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട്ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വേനപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഹോളിഫാമിലി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ | |
---|---|
വിലാസം | |
വേനപ്പാറ വേനപ്പാറ പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 0495 2281380 |
ഇമെയിൽ | venapparahs@gmail.com |
വെബ്‍സൈറ്റ് | www..hfhsvenappara..com |
കോഡുകൾ | |
സ്കൂൾ കോഡ് | 47039 (സമേതം) |
എച്ച് എസ് എസ് കോഡ് | 10191 |
യുഡൈസ് കോഡ് | 32040303102 |
വിക്കിഡാറ്റ | Q64552853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബോബി ജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | ഇ.ജെ.തങ്കച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | സിബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസി ബേബി |
അവസാനം തിരുത്തിയത് | |
15-02-2022 | 47039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻപുരയാണ് സ്ഥാപകമാനേജർ..കൂടുതൽ വായിക്കുക
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ് (J.R.C)
- വിദ്യാരംഗം കലാസാഹിത്യ വേദി
- ജാഗ്രതാ സമിതി
- നല്ലപാഠം ക്ലബ്ബ്
മാനേജ്മെന്റ്
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് വർഗ്ഗീസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.കൂടുതൽ വായിക്കുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1985-1996 | സി.എം. ജോസഫ് |
1996-1997 | ടി.കെ. മാത്യു |
1997-2000 | ജോസ് സക്കറിയാസ് |
2000-2002 | ടി.ജെ. ജെയിംസ് |
2002-2007 | മേരി പി.ജെ |
2007-2011 | വി.ജെ. മത്തായി |
2011-2012 | ആന്റണി കെ.ജെ. |
2012-2014 | എം.വി. വത്സമ്മ |
2014-2016 | ആന്റണി കെ.ജെ |
2016-2017 | റോസമ്മ വർഗീസ് |
2017-2020 | വിൽസൺ ജോർജ്ജ് |
2020-21 | ബെസ്സി കെ.യു |
റിട്ടയർ ചെയ്തവർ
2019 -20 ലെ സ്കൂൾപ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു.കൂടുതൽ വായിക്കുക
2021-22 ലെ സ്കൂൾപ്രവർത്തനങ്ങൾ
വിജയാരവം -2021
ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു.കൂടുതൽ വായിക്കുക.
2022-23 ലെ സ്കൂൾപ്രവർത്തനങ്ങൾ
സാന്ത്വനം -2022
സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകൾക്ക് സഹായഹസ്തവുമായി ഹോളി ഫാമിലിയിലെ വിദ്യാർത്ഥികൾ. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനം നടത്തിയത്.
*വഴികാട്ടി
- കോഴിക്കോട് തുഷാരഗിരി സംസ്ഥാനപാതയിൽ (SH 68)ഓമശ്ശേരിയിൽ നിന്നും 3 കി.മി. ദൂരം
- കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40കി.മി. ദൂരം
<br>
{{#multimaps:11.372640,75.979133 | zoom=30px}}
{{#multimaps:11.372640,75.979133 }}