എ. എം. എച്ച്. എസ്. എസ്. തിരുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ. എം. എച്ച്. എസ്. എസ്. തിരുമല | |
---|---|
വിലാസം | |
തിരുമല എ എം എച്ച് എസ് എസ് തിരുമല , തിരുമല , തിരുമല പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | amhsstml@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43087 (സമേതം) |
യുഡൈസ് കോഡ് | 32141100806 |
വിക്കിഡാറ്റ | Q64035583 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 664 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 919 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 347 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ ഡി വി |
പ്രധാന അദ്ധ്യാപിക | ബീന ജെ |
പി.ടി.എ. പ്രസിഡണ്ട് | വിൽഫ്രഡ് സാം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജേശ്വരി |
അവസാനം തിരുത്തിയത് | |
08-02-2022 | Amhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ.കെ.എസ്.അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം ഇരുപത്തിയൊന്നാം തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ.കെ.എസ്.അബ്രഹാം ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി ജോഷ്വ ആയിരുന്നു.ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്.വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി.എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954-ൽ ശ്രീ.കെ.എസ്.എബ്രഹാം മാനേജരുടെ മരണശേഷം ശ്രീ.എൽ.ജെ.സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു.1979-ൽ ശ്രീ.എൽ.ജെ.സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ.എ.എസ്.ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയർ സെക്കന്ററി വിഭാഗം 2000-ൽ ആരംഭിച്ചു.ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു.ശ്രീമതി.എം.ഗിരിജകുമാരിഅമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്.ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചിരുന്നു.87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രിമതി പ്രീതാജാസ്മിന് ടീച്ചറ് 2012 വർഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചു.50 അധ്യാപകരും 7അനധ്യാപകരും പ്രവർത്തിക്കുന്നു.ശ്രീമതി രാജശ്രീ ടീച്ചർ ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രിൻസിപ്പൽ ചാർജായി പ്രവർത്തിക്കുന്നു.2018-2021 കാലഘട്ടത്തിൽ കൃഷ്ണകുമാർ സർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു.2021 മെയ് മാസം മുതൽ ബീന ജെ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു.ഈ വർഷം നമ്മുടെ സ്കൂൾ സെഞ്ച്വറി ആഘോഷിക്കാൻ തയ്യാറായി നിൽക്കുവാണ്....
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട് :വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹെെസ്ക്കുളിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.രണ്ട് ലാബുകളിലായി ഏകദേശം ഇരുപത്തിരണ്ടോളം കമ്പൂട്ടറുകളൂണ്ട് ഈ വർഷം 2018-2019 പന്ത്രണ്ടു സ്മാർട്ട് ക്ലാസ്സുകൾ റെഡിയായി.ലാബുകളിൽ ഓരോ പ്രൊജക്ടറുകളുണ്ട്. സ്കൂളിൽ മൂന്നു സ്കൂൾ ബസ്സുകൾ ഉണ്ട്. MLA ഫണ്ടിൽ നിന്ന് ഒരു ഓഡിറ്റോറിയം ലഭിച്ചിട്ടുണ്ട്.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കൃഷി ചെയുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി നേവി
- എൻ.സി.സി ആർമി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു കുട്ടികൾ കലാപരിപാടികൾ
അവതരിപ്പിച്ചു
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ഡോ.മിസിസ്.നേശാബായി
- ഗിരിജാ ബായി
- ജി.മേബൽ ഗ്ലാഡിസ്
- വി.ജെ.തുളസീബായി
- ഉമ്മൻ വർഗ്ഗീസ്
- ഗ്രേസി
- ഡി.വസന്തകുമാരി
- വിജയ ചന്ദ്രൻ
- കെ.ഇന്ദിരാ ദേവി
- സുകുമാരൻ നായർ
- ഗിരിജ
- ചന്ദ്രിക
- പ്രീതാജാസ്മിൻ
- ബി.കൃഷ്ണകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സത്യൻ (നടൻ)
- ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
- കെ.ജി.പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ)
- രാമചന്ദ്രൻ നായർ (റേഡിയോ ആർട്ടിസ്ററ്)
- പൂജപ്പുര രവി (നടൻ)
- നജീം അർഷാദ് (പിന്നണി ഗായകൻ)
- ശ്രീലക്ഷ്മി (നർത്തകി,ഗായിക)
- ആതിരാമുരളി(ഗായിക)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുമല ജങ്ക്ഷനിൽ നിന്ന് മങ്കാട്ടുകടവ് റോഡിൽ.
- കാനറബാങ്കിന് എതിർ വശം
- വില്ലേജ്ഓഫീസിനു സമീപം
{{#multimaps: 8.50029,76.99261 | zoom=12 }}