സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ.
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ | |
---|---|
വിലാസം | |
ചെറുപുഴ കാക്കയംചാൽ , ചെറുപുഴ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04985 241199 |
ഇമെയിൽ | cherupuzhastmaryshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13002 (സമേതം) |
യുഡൈസ് കോഡ് | 32021201406 |
വിക്കിഡാറ്റ | 02 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 441 |
പെൺകുട്ടികൾ | 387 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റോയി ആന്ത്രോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ബിനു |
അവസാനം തിരുത്തിയത് | |
01-02-2022 | 13002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ്റൂം,. സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് കൗൺസിൽ
- എസ് പി സി
- ജെ ആ൪ സി
- സ്കൗട്ട്സ് & ഗൈഡ്സ്.
- എൻ.സി.സി.
- സൊഷ്യൽ സർവീസ് ലീഗ്
- യോഗാ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അഡ്സു (Anti Drug Students' Union)
- ലിറ്റിൽകൈറ്റ്സ്
- നേർക്കാഴ്ച
- പ്രവൃത്തി പരിചയം
മാനേജ്മെന്റ്
1982 മുതൽ 1991 വരെ ചെറുപുഴ സെൻറ്മേരിസ് പള്ളീയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1991 മുതൽ തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ് മാ൪ ജോർജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കൽ മാനേജർ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.
മാനേജർമാർ ,പേരും,കാലഘട്ടവും
നമ്പർ | പേര് | വർഷം | |
---|---|---|---|
1 | റവ.ഫാ.ജോർജ് നരിപ്പാറ | 1980 | 1986 |
2 | റവ.ഫാ.മാത്യു വില്ലന്താനം | 1995 | 1998 |
3 | റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് | 1998 | 2001 |
4 | റവ.ഫാ.ജോൺ വടക്കുമൂലയിൽ | 2001 | 2005 |
5 | റവ.ഫാ.ജോസഫ് വലിയകണ്ടം | 2005 | 2008 |
6 | റവ.ഫാ.ജോസഫ് ആലയ്ക്കൽ | 2008 | 2012 |
7 | റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ | 2005 | 2008 |
8 | റവ.ഫാ.ജോർജ് എളൂക്കുന്നേൽ | 2008 | 2012 |
9 | റവ.ഡോ.ജോസഫ് വാരണത്ത് | 2012 | 2017 |
10 | റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ | 2017 | 2021 |
ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും
1. ശ്രീ.ഒ.ജെ ദേവസ്യാ ഓടയ്ക്കൽ ചെറുപുഴ [1982-1990]
2. ശ്രീ.എം.വി ജോർജ് മലാനക്കരോട്ട് ചിറ്റാരിക്കാൽ [1990-1994]
3. ശ്രീ.കെ.എഫ് ജോസഫ് കിടാരത്തിൽ തിരുമേനി [1994-2001]
4. ശ്രീ.എൻ.സി ജോസ് നടുവിലേക്കറ്റ് ചിറ്റാരിക്കാൽ [2001-2003]
5. ശ്രീ.കെ.സി മത്തായി കാപ്പുങ്കൽ മാഞ്ഞൂർ,കോട്ടയം [2003-2006]
6. ശ്രീ.എം.എ ഫ്രാൻസിസ് മരുതുങ്കൽ ആലക്കോട് [2006-2009]
7. ശ്രീ.പി.സി ജോർജ് പൂവക്കളത്ത് അങ്ങാടിക്കടവ് [2009-2010]
8. ശ്രീ.അഗസ്റ്റിൻ ജോസഫ് കുന്നപ്പളളിൽ വെളളരിക്കുണ്ട് [2010-2013]
9. ശ്രീ.പി.ജെ ഫ്രാൻസിസ് പൊട്ടനേട്ട് ചെറുപുഴ [2013-2015]
10. ശ്രീ.തോമസ് കെ.എം കൈപ്പനാനിക്കൽ ചെറുപുഴ [20I5-2018]
11. ശ്രീ.ജോർജ് പി.എം [2018-2019]
12. ശ്രീമതി.സോഫിയ ചെറിയാൻ കെ [2019-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിജു തോമസ് പുളളിക്കാട്ടിൽ
ഡായി കുര്യൻ പാലക്കുടിയിൽ
ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
ജോസ്ലീന
കെ.ജെ കാച്ചപ്പള്ളിൽ
പെരിങ്ങേത്ത് ബിന്ദു , സിന്ധു
കാവാലം ജിജി, ജിയോ
മറ്റു പേജുകൾ
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/D C L News
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/NCC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SPC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/JRC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SCOUT&GUIDE
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ
വഴികാട്ടി
{{#multimaps: 12.26458240290207, 75.35528465413837 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|