സഹായം Reading Problems? Click here


സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(13002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
13002.JPG
വിലാസം
ചെറുപുഴ p.o, കണ്ണൂർ

ചെറുപുഴ
,
670511
സ്ഥാപിതം02 - 06 - 1982
വിവരങ്ങൾ
ഫോൺ04985241199
ഇമെയിൽstmaryshs.cherupuzha@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലപയ്യന്നൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം338
പെൺകുട്ടികളുടെ എണ്ണം329
വിദ്യാർത്ഥികളുടെ എണ്ണം667
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി സോഫിയ ചെറിയാൻ കെ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. റോയി ആന്ത്രോത്ത്
അവസാനം തിരുത്തിയത്
20-10-2020Roshan St.Mary's HS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ.

ചരിത്രം

സെൻറ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ


            കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റേ മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ  ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആദ്യബാച്ചിൽ 57 കുട്ടികൾ 100% വിജയം കരസ്ഥമാക്കി. തുടർന്നുളള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും കൂടുതൽ ഡിവിഷനുകൾ ഉണ്ടാവുകയും ചെയ്തു.1991ൽ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതൽ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതൽ സംസ്കൃത പഠനവുമാരംഭിച്ചു.
        സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിർമ്മിക്കാൻ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ൽ സ്ക്കൂൾ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അർപ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുൾപ്പെടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനും കഴിഞ്ഞു. 1992മുതൽ വിവിധ എൻഡോമെന്റുകൾ ഏർപ്പെടുത്തി. 02-01-2007 ന് സ്ക്കൂൾ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂർ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തൽ മത്സരങ്ങളിലും പ്രവർത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോൽസവത്തിൽ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വർഷങ്ങളിൽ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി കോർപ്പറേറ്റിൽ ഏർപ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസർഡോട്ടൽ സിൽവർ ജൂബിലി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വർഷത്തിൽ ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു . 2010-11 വർഷത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്ക്കൂളിനുളള മോൺ മാത്യു.എം.ചാലിൽ എക്സലൻസി അവാർഡ് ലഭിച്ചു. 
      സോഷ്യൽ സർവീസ് ലീഗിൽ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിൽ കൗൺസിലിങ്ങ് നടത്തുന്നു. സ്ക്കൂൾ മൈതാനം പഞ്ചായത്ത്തല മത്സരങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും നൽകുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങൾ എന്നിവ നടക്കുന്നു. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ബഹുമാനപ്പെട്ട ജോർജ് എളുക്കുന്നേൽ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4 ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15 ഡിവിഷനുകളിലായി 666കുട്ടികൾ പഠിക്കുന്നു. 2015-16 വർഷത്തിൽ 216 കുട്ടികൾ S.S.L.C പരീക്ഷയെഴുതി അതിൽ 28 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോൽസാഹിപ്പിക്കുന്നതിന് 23 എൻഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാർഡുകളും ഏർപ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ്റൂം,. സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്റ്റുഡന്റ്സ് കൗൺസിൽ
 • എസ് പി സി
 • ജെ ആ൪ സി
 • സ്കൗട്ട്സ് & ഗൈഡ്സ്.
 • എൻ.സി.സി.
 • സൊഷ്യൽ സർവീസ് ലീഗ്
 • യോഗാ പരിശീലനം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • അഡ്സു (Anti Drug Students' Union)
 • ലിറ്റിൽകൈറ്റ്സ്
 • നേർക്കാഴ്ച
 • പ്രവൃത്തി പരിചയം

മാനേജ്മെന്റ്

1982 മുതൽ 1991 വരെ ചെറുപുഴ സെൻറ്മേരിസ് പള്ളീയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1991 മുതൽ തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ് മാ൪ ജോർജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കൽ മാനേജർ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.

മാനേജർമാർ ,പേരും,കാലഘട്ടവും

1. റവ.ഫാ.ജോർജ് നരിപ്പാറ 1980-1986
2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998
3. റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1998-2001
4. റവ.ഫാ.ജോൺ വടക്കുമൂലയിൽ 2001-2005
5. റവ.ഫാ.ജോസഫ് വലിയകണ്ടം 2005-2008
6. റവ.ഫാ.ജോസഫ് ആലയ്ക്കൽ 2008-2012
7. റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ 2005-2008
8. റവ.ഫാ.ജോർജ് എളൂക്കുന്നേൽ 2008-2012
9. റവ.ഡോ.ജോസഫ് വാരണത്ത് 2012-2017
10. റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ 2017-

ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും

1. ശ്രീ.ഒ.ജെ ദേവസ്യാ ഓടയ്ക്കൽ ചെറുപുഴ [1982-1990]
2. ശ്രീ.എം.വി ജോർജ് മലാനക്കരോട്ട് ചിറ്റാരിക്കാൽ [1990-1994]
3. ശ്രീ.കെ.എഫ് ജോസഫ് കിടാരത്തിൽ തിരുമേനി [1994-2001]
4. ശ്രീ.എൻ.സി ജോസ് നടുവിലേക്കറ്റ് ചിറ്റാരിക്കാൽ [2001-2003]
5. ശ്രീ.കെ.സി മത്തായി കാപ്പുങ്കൽ മാഞ്ഞൂർ,കോട്ടയം [2003-2006]
6. ശ്രീ.എം.എ ഫ്രാൻസിസ് മരുതുങ്കൽ ആലക്കോട് [2006-2009]
7. ശ്രീ.പി.സി ജോർജ് പൂവക്കളത്ത് അങ്ങാടിക്കടവ് [2009-2010]
8. ശ്രീ.അഗസ്റ്റിൻ ജോസഫ് കുന്നപ്പളളിൽ വെളളരിക്കുണ്ട് [2010-2013]
9. ശ്രീ.പി.ജെ ഫ്രാൻസിസ് പൊട്ടനേട്ട് ചെറുപുഴ [2013-2015]
10. ശ്രീ.തോമസ് കെ.എം കൈപ്പനാനിക്കൽ ചെറുപുഴ [20I5-2018]
11. ശ്രീ.ജോർജ് പി.എം [2018-2019]
12. ശ്രീമതി.സോഫിയ ചെറിയാൻ കെ [2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിജു തോമസ് പുളളിക്കാട്ടിൽ
ഡായി കുര്യൻ പാലക്കുടിയിൽ
ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
ജോസ്ലീന കെ.ജെ കാച്ചപ്പള്ളിൽ
പെരിങ്ങേത്ത് ബിന്ദു , സിന്ധു
കാവാലം ജിജി, ജിയോ

മറ്റു പേജുകൾ

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/D C L News
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/NCC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SPC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/JRC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SCOUT&GUIDE
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ

വഴികാട്ടി