ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിടനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് | |
---|---|
വിലാസം | |
തിടനാട് തിടനാട് പി.ഒ. , 686123 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | gvhssthidanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32057 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905003 |
യുഡൈസ് കോഡ് | 32100201605 |
വിക്കിഡാറ്റ | Q87659185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അനുപമ കെ.സി. |
പ്രധാന അദ്ധ്യാപിക | മേഴ്സി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | സി ബി വി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സുരേഷ് |
അവസാനം തിരുത്തിയത് | |
20-01-2022 | 32057123 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
വി എച്ച് എസ് എസ് പാഠ്യ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ 50 സെന്റോളം സ്ഥലത്തു് ജൈവ പച്ചക്കറികൾ കൃഷിചെയ്തുവരുന്നു . സ്കൂളിലെ എല്ലാ കുട്ടികളേയും ഒരു കാർഷിക സംസ്കാരത്തിലേക്ക് കൈപിടിച്ചുനടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനമെന്നനിലയിൽ കാർഷിക ക്ലബ്ബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
കൂടുതൽ ചിത്രങ്ങൾക്ക് ഞങ്ങളുടെ https://www.facebook.com/GVHSSThidanadu പേജ് സന്ദർശിക്കുക
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
ശ്രീമതി ജിൻസി ജോസഫിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും പരിശീലനം നൽകുവാനും സഹായിക്കുന്നു.
- ഐ.റ്റി.ക്ളബ്.
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്
കലാകായികരംഗത്ത് തുടർച്ചയായനേട്ടങ്ങൾ കൊയ്തുവരുന്നു. കലോത്സവങ്ങളിൽ സബ്ജില്ലാടിസ്ഥാനത്തിൽ വർഷങ്ങളായി ഗവർമെന്റ് സ്കൂളിനുള്ള ഓവറോൾ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയർന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളിൽ ഉയർന്ന ശതമാനം മാർക്ക് നേടുന്നകുട്ടികൾക്ക് ഫാ. അലക്സ് ഐക്കര എൻഡോവ്മെന്റ് , ശ്രീ രാമ മാരാർ എൻഡോവ്മെന്റ് , ശ്രീ A . P വിജയകുമാർ സ്കോളർഷിപ്പ് , P . T . A ക്യാഷ് അവാർഡ് , വിവിധ വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ , വിവിധ ക്ലബ്ബുകൾ എന്നിവർ അവാർഡുകൾ നൽകുന്നു. ശ്രീ പൊൻകുന്നം വർക്കി ഈ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ സാരഥികൾ | |||
---|---|---|---|
T . G പുരുഷോത്തമൻ നായർ | |||
|
|||
|
|||
|
|||
|
|||
T . സുഭദ്ര | 2001 – 02 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- K J തോമസ് ഐ . പി .എസ്
- ഡോ . എം . എൻ വാസുധദവൻ നായർ
- ഫാ . അലക്സ് ഐക്കര
ചിത്രശാല
വഴികാട്ടി
നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ഠൗൺ </googlemap>
- ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ഠൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 45 കി. മീ.