സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ചരിത്രമുറങ്ങുന്ന അമ്മച്ചിപ്ലാവും, മഹാത്മാ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാറ്റിൻകരയുടെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് .

സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്കര

നെയ്യാറ്റിന്കര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0471 2225182
ഇമെയിൽst.theresesc@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44039 (സമേതം)
എച്ച് എസ് എസ് കോഡ്1104
യുഡൈസ് കോഡ്32140700508
വിക്കിഡാറ്റQ64037916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ995
ആകെ വിദ്യാർത്ഥികൾ1242
അദ്ധ്യാപകർ61
ഹയർസെക്കന്ററി
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ61
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‌റ്റർ മേരി ലറിന
പ്രധാന അദ്ധ്യാപികസിസ്‌റ്റർ മേരി ലറിന
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
15-01-202244039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം ഒറ്റനോട്ടത്തിൽ

സ്കൂൾ സ്ഥാപിതമായ തിയതി
1926 മാ‍ർച്ച് 18
ആദ്യത്തെ അദ്ധ്യാപികയും വിദ്യാർത്ഥിയും
മദർ ഏലിയാസ് (അദ്ധ്യാപിക), എ തങ്കമ്മ ( വിദ്യാർത്ഥി)
സ്‌കൂൾ അപ്ഗ്രേഡ് ചെയ്‌ത വർഷം
1931
അതിനായി പ്രവർത്തിച്ചവർ
മദർ ഏലിയാസും സഹപ്രവർത്തകരും

മുൻ സാരഥികൾ

 ബഹു : സിസ്റ്റർ ട്രീസാ 
 ബഹു :സിസ്റ്റർ സീലിയ 
 ബഹു :സിസ്റ്റർ ജോസേഫിൻ ഡി'ക്രൂസ് 
 ബഹു :സിസ്റ്റർ ബ്ലോസി ജോസഫ് 
 ബഹു : സിസ്റ്റർ റോസി 
 ബഹു: സിസ്റ്റർ സ്റ്റെല്ല മരിയ 
 ബഹു : സിസ്റ്റർ നിർമ്മല 
 ബഹു : സിസ്റ്റർ നാൻസി 
 ബഹു : സിസ്റ്റർ മേരി ആലീസ് 
 ബഹു : സിസ്റ്റർ ഫ്ലോറി പാദുവ 
 ബഹു : സിസ്റ്റർ ട്രീസാ ദേവസി

മാനേജ്മെന്റ്

മദർ സുപ്പീരിയർ :ബഹു: സിസ്റ്റർ മേരി സിമോണ
പ്രിൻസിപ്പൽ : ബഹു: സിസ്റ്റർ മേരി ലെറീന

നേട്ടങ്ങൾ

ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

വഴികാട്ടി

'''വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ'''


* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയിൽ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻ‌കര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻ‌കരയിൽ ശ്രീ പങ്കജാക്ഷ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്. പഠിക്കാൻ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാൻ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻ‌കര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു.

 
കോമളം അന്ന്
 
കോമളം ഇന്ന്

പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാം‌ദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.



ഗ്യാലറി




മികവുകൾ

കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.



== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
 
പൊതുവിദ്യാഭ്യാസ യജ്ഞം











.‍



‍ ‍



















.










.