സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌|വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാതോലിക്ക സഭയിൽ സാമൂഹിക നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ കർമലീത്താ മിഷനറിമാരാണ് നെയ്യാറ്റിൻകരയിൽ ഈ സ്ഥാപനം സ്ഥാപിച്ചത് . പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർധരരും നിരാലംബരുമായവരുടെ സംരക്ഷണം ഇവ മുൻനിറുത്തി 1926 ഫെബ്രുവരി മാസത്തിലാണ് നെയ്യാറ്റിൻകരയിൽ ഒരു കോൺവെന്റ് സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത്. സ്കൂളിനും മഠത്തിനുമായി രണ്ടേക്കറോളം സ്ഥലം വാങ്ങിച്ചു. 1926 മാർച്ച് 18 ആം തീയതി ഫാ:ജോൺ ഡെമാസൽ OCD കോൺവെന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. മൂന്ന് മാസത്തിനു ശേഷം ജൂൺ 21 ആം തിയതി കെട്ടിടം പണി പൂർത്തിയായി. പ്രവർത്തനം ആരംഭിച്ച ശേഷം ഇവിടത്തെ കന്യാസ്ത്രീകൾ സമീപത്തുള്ള നിർധന കുടുംബങ്ങൾ സന്ദർശിക്കുകയും അവർക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതിനോടൊപ്പം അവരെ കോൺവെന്റിൽ കൊണ്ട് വന്നു പഠിപ്പിക്കുകയും ചെയ്തു. നെയ്യാറ്റിൻകരയിൽ ഉജ്വല പ്രഭയോടെ തിളങ്ങി നിൽക്കുന്ന സ്കൂളിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു. 1928 ൽ ഈ വിദ്യാലയം സെന്റ് തെരേസാസ് കോൺവെന്റ് എന്ന പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി .1931 മെയ് 12 ആം തിയതി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു, മദർ ഏലിയാസും സഹപ്രവർത്തകരുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സും ആരംഭിച്ചു. ക്രമേണ നെയ്യാറ്റിൻകര പട്ടണത്തിന്റെ ഒരു സജീവ ഭാഗമാവുകയായിരുന്നു സെന്റ് തെരേസാസ് കോൺവെന്റ്. ഈ സ്ഥാപനം താണ്ടിയ നാഴികക്കല്ലുകൾ .........നിരവധി , കൈവരിച്ച നേട്ടങ്ങൾ ഏറെ ...........