ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ

11:37, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bino29 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഹത്തായി സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ൺണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്.

ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
വിലാസം
കവലയൂർ

കവലയൂർ പി.ഒ.
,
695144
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1856
വിവരങ്ങൾ
ഫോൺ0471 2689078
ഇമെയിൽghsskavalayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്42023 (സമേതം)
എച്ച് എസ് എസ് കോഡ്01141
യുഡൈസ് കോഡ്32140100502
വിക്കിഡാറ്റQ64037154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമണമ്പൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ315
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ773
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ126
പെൺകുട്ടികൾ116
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീന എം എൽ
പ്രധാന അദ്ധ്യാപകൻബിനു എം വി
പി.ടി.എ. പ്രസിഡണ്ട്സുധീർ വി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
11-01-2022Bino29
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യർത്ഥി വേലു പിള്ളയുമായിരുന്നു.

പ്രമാണം:.42023myschool.jpg

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികൾ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. സ്മാർട്ട്ക്ലാസ് മുറിയുണ്ട്.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികള‌ുംഹൈടെക് ആണ്.

  • വിവിധ ക്ലബ്ബുകൾ
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ലിറ്റിൽകൈറ്റ്സ്എെ ടി ക്ളബ്ഭ്


ക്ലബുകൾ, കൺവീനർമാർ പ്രവർത്തനങ്ങൾ

  • എസ്.ആർ.ജി. കൺവീനർ -ബിന്ദ‌ു.കെ


പരിസ്ഥിതി ക്ലബ്ബ്

  • കൺവീനർ.സഫിയ ബീവി

വിദ്യാരംഗം കലാ സാഹിത്യ വേദി

  • കൺവീനർ.ശോഭന.ജി.എസ്.

സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുത‌‍‌ഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്.

മലയാളം ക്ലബ്ബ്

  • കൺവീനർ അശ്വതി

ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്.

    ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും  ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ  ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു.
   എല്ലാ ദിവസവും രാവിലെ ഒൻപതു മണിമുതൽ വൈകുന്നേരം നാല് മണി വരെ വായന ശാല പ്രവർത്തിക്കും .അധ്യാപകർ ഇല്ലാത്ത പീരീഡുകളിലും മറ്റു ഇടവേളകളിലും വായന ശാലയിൽ വായിക്കാൻ വേണ്ടി കുട്ടികൾക്ക് സൗകര്യം ഉണ്ടാകും .ഇംഗ്ലീഷ്,മലയാളം പത്രങ്ങൾ ,ബാല പ്രസിദ്ധീകരണങ്ങൾ ,ആനുകാലിക -സാഹിത്യ പ്രസിദ്ധീകരണങ്ങൾ ,പുസ്തകങ്ങൾ എന്നിവ വായനശാലയിൽ ലഭ്യമാണ് . വായനയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രമുഖരുടെ വാചകങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചാർട്ടുകൾ കൊണ്ട് വായനശാലയുടെ ചുമരുകൾ കുട്ടികൾ തന്നെ അലങ്കരിച്ചിട്ടും ഉണ്ട്.

മാത്തമറ്റിക്സ്ക്ലബ്ബ്

*കൺവീനർ.ബിനോ.പി.

പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.

  • ഗണിത ശാസ്‌ത്ര ദിനാചരണം

  ==ഗണിത ലാബ്==


. 22/12/2017-ന്ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങൾ സ്മാർട്ട് ക്ളാസ് മുറിയിൽ ​ഒത്തുചേർന്നു.അക്കങ്ങൾ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അർപ്പിച്ചുകൊണ്ട് ഗണിത അധ്യാപികയായ സുജാത ടീച്ചർ ഒരു ഗാനംആലപിച്ചു.

  • അളവുകൾ പിന്നെ സംഖ്യയായ്അതിൽ
  • ചിന്തയിൽ എത്തും ഗണിതമേ
  • ഗണിതത്തിലുള്ളൊരറിവുനേടുവാൻ
  • ശക്തി നൽകേണേ ദൈവമേ.
  • ഭാരതത്തിനെ ലോകത്തെത്തിച്ച
  • ശ്രീനിവാസ രാമാനുജൻന്റിന്റെ്
  • തമോഗർത്തങ്ങൾ തൻ രഹസ്യവാക്യങ്ങൾ
  • എഴുതിവച്ച മഹാപ്രഭോ
  • വന്ദനം ഗുരോവന്ദനം ഗുരോ
  • വന്ദനം ഗുരോ വന്ദനം .


സയൻസ് ക്ലബ്ബ്

  • കൺവീനർ - സിന്ധ‌ു ആർ

സോഷ്യൽ സയൻസ് ക്ലബ്ബ്

  • കൺവീനർ.റീന

ഐ.ടി ക്ലബ്ബ്

  • എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
  • ജോയിന്റ് എസ്.ഐ.റ്റി.സി - സുരേ‍‍ഷ് മോൻ.പി.എസ്.

ഹിന്ദി ക്ലബ്ബ്

  • കൺവീനർ-സുരേ‍‍ഷ് മോൻ.പി.എ

ഇംഗ്ലീഷ് ക്ലബ്ബ്

  • കൺവീനർ - ബിന്ദു

ഹെൽത്ത് ക്ലബ്ബ്

  • കൺവീനർ -സുന.ആർ.എസ്

ലഹരിവിരുദ്ധ ക്ലബ്ബ്

  • കൺവീനർ മുഹമ്മദ്റഹീം

എക്കോ ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബ്

ഡിജിറ്റൽ മാഗസീൻ 2019


  • മാസ്റ്റർ -സുരേ‍‍ഷ് മോൻ.പി.എസ്.
  • മിസ്ട്രസ് -പ്രീത.എസ്.പി.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച്ച

മികവുകൾ

 
ബഹുമാനപ്പട്ട എം.പി ‍ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം പി ടി എ പ്രസി‍ഡന്റ്‍‍ശ്രീ കബീർ ഉദ്ഘാടനംചെയ്യുന്നു.

‌ ഹായ് സ്കൂൾകൂട്ടിക്കൂട്ടം

റിപ്പോർ‍ട്ട്- ഹായ്സ്ക്കൂൾകുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാർഥനയോടുകൂടിആരംഭിച്ച ചടങ്ങിൽ. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ സാർ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസി‍ഡന്റ് ശ്രീ കബീർ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദർ പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയർമാൻ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാൽ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ എല്ലാപേർക്കും നന്ദി പറഞ്ഞു.കുുട്ടികൾക്കായി എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ ആനിമേഷൻ,ഹാർഡ് വെയര,ഇലക്ട്രോണിക്ക്സ് ആൻറ്റ് ഫിസിക്കൽ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1999-2001 ശ്രീമതി.വിമല
2001-2005 ശ്രീമതി.സരള
2005-2006 ശ്രീമതി.മനു
2006-09 ശ്രീമതി.ഓമന
2009-2010 ശ്രീമതി.സത്യഭാമ.
2010-2015 ശ്രീമതി. ഗീതാകുമാരി.
2015- ശ്രീമതി.ലതാകുമാരി,എ

പ്രമാണം:.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാകാരൻ ദാമോദരൻ
  • ‍ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
  • ഡോക്ടർ.ഇക്ബാൽ

വഴികാട്ടി