ജി.എച്ച്.എസ്.എസ്.പുറത്തൂർ

10:46, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



തിരൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്.എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

GHSS PURATHUR
,
പുതുപ്പള്ളി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0494 2563434
ഇമെയിൽhspurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19062 (സമേതം)
എച്ച് എസ് എസ് കോഡ്11135
യുഡൈസ് കോഡ്32051000213
വിക്കിഡാറ്റQ64564768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുറത്തൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ617
പെൺകുട്ടികൾ593
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി‍ജയ എസ്
പ്രധാന അദ്ധ്യാപികഗീതാമണി ടി വി
പി.ടി.എ. പ്രസിഡണ്ട്മജീദ് അനന്താവിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമലത
അവസാനം തിരുത്തിയത്
30-12-2021Jktavanur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
       തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു

ഭൗതികസൗകര്യങ്ങൾ

     ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

     ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
     14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.

 
 
ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്


2018-19അധ്യയന വർഷത്തിൽ പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 13 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുവാൻ സാധിച്ചു.ഇപ്പോൾ തികച്ചും ഐ സി ടി ഉപയോഗിച്ചുള്ള അധ്യയന രീതിയാണ് എല്ലാ ക്ലാസുകളിലും അവലംബിച്ചിട്ടുള്ളത്

 
സ്മാർട്ട് ക്ലാസ് മുറി

മികവുകൾ

2018 -19 വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,പ്രവർത്തിപരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ലഭിച്ചു. ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപ് എ ഗ്രേഡും നേടി. ഉപജില്ലാ ക്വിസ് മത്സരത്തിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം അഞ്ജലി സന്തോഷും സാമൂഹ്യശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം ദീപകും ശ്രേയയും ചേർന്ന ടീമും ഗണിത ക്വിസിൽ ഒന്നാം സ്ഥാനം മുഹമ്മദ് ആദിലും നേടി എല്ലാ ക്വിസ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി. ജില്ലാ സയൻസ് ക്വിസിൽ ഒന്നാമതെത്തിയ അഞ്ജലി സന്തോഷ് സംസ്ഥാന സയൻസ് ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ,ജില്ലാ, ടാലെന്റ് എക്സാമിനേഷനിലും ഒന്നാം സ്ഥാനം നേടിയത് അഞ്ജലി സന്തോഷ് ആയിരുന്നു. സംസ്ഥാന ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ സമാഹ മുസ്തഫ എ ഗ്രേഡ് കരസ്ഥമാക്കി . ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അനിലൻ.എൻ.വി ദേശീയ തലത്തിൽ മത്സരിച്ചു. മുഹമ്മദ് ആദിൽ, സയന.എം.എൻ ,റിൻഷ.എൻ. എന്നീ കുട്ടികൾക്ക് 2018 ലെ എൻ എം എം എസ്‌ സ്കോളർഷിപ് ലഭിച്ചു.റിൻഷ.എൻ , അരുണിമ, സയന, മുഹമ്മദ് ആദിൽ ഈ നാലു കുട്ടികൾക്ക് inculcate സ്കോളർഷിപ് ലഭിച്ചു. സ്വദേശി ക്വിസിൽ സംസ്ഥാന തലത്തിൽ അരവിന്ദ് &ദീപക് എന്നീ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിക്കാൻ റിൻഷക്കും കൃഷ്ണശ്രീക്കും അവസരം ലഭിച്ചു. ജൈവ വൈവിധ്യ പ്രോജക്ടിന് അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം ലഭിച്ചു. പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. SIET നടത്തിയ talent hunt പരീക്ഷയിൽ അരുണിമ,ദേവിക,ആദിൽ,എന്നീ കുട്ടികൾ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018 ൽ സേ പരീക്ഷക്ക് മുൻപ് 96 % ശതമാനം റിസൾട്ട് ആയിരുന്നത് സേ പരീക്ഷക്കുശേഷം 98 % ആയി ഉയർന്നു. കഴിഞ്ഞ വർഷം 90 % ആയിരുന്നു റിസൾട്ട്.10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.2 പേർക്ക് 9എ പ്ലസ് ലഭിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പടി പടിയായി റിസൾട്ട് വർദ്ധിപ്പിക്കുകയാണ്. അവിടെ തീരുന്നില്ല സ്കൂളിന്റെ മികവുകൾ.സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ,ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും മലയാള പദ്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ മിടുക്കിയായി അന്ധ വിദ്യാർത്ഥി റിൻഷാ സ്കൂളിന് അഭിമാനമാണ്. ടീച്ചേർസ് പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജയ്ദീപ് മാസ്റ്റർ ദേശീയ തലത്തിൽ മത്സരത്തിൽ പങ്കെടുത്തു .അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പങ്കെടുത്തു എട്ടാം ക്ലാസ് വിദ്യാർഥികളായ തന്തുൽ ,അരവിന്ദ് എന്നിവർ ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം നേടി. ജയദീപ് മാസ്റ്റർ ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിൽ ദേശീയതലത്തിൽ സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

 
ശാസ്ത്ര മികവുകൾ 2017 -18
 
കലാമേള വിജയികൾ 2018 -19

 
ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത റിൻഷ &കൃഷ്ണശ്രീ
 
ഫുൾ എ പ്ലസ് 9 എ പ്ലസ് വിജയികൾ 2018 -19
 
സംസ്ഥാന സയൻസ് ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം,സംസ്ഥാന ടാലെന്റ്റ് സെർച്ച് എക്സാമിനേഷനിൽ പങ്കാളിത്തം- അഞ്ജലി സന്തോഷ്
 
സംസ്ഥാന ഗണിതമേളയിൽ ജോമെട്രിക്കൽ ചാർട്ടിൽ എ ഗ്രേഡ് നേടിയ സമാഹ മുസ്തഫ
 
എസ്‌ പി സി ക്വിസ് ജില്ലാ തലം ഒന്നാം സ്ഥാനം 2017 -18 -അഞ്ജലി സന്തോഷ്,ദീപക്,ദേവിക
 
സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് നേടിയ ആദിത്യ ദിലീപ്
 
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം- മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം ലളിതഗാനം ,രണ്ടാം സ്ഥാനം, മലയാളപദ്യം മൂന്നാം സ്ഥാനം ,ജില്ലാ സ്കൂൾ കലോത്സവം മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം ,സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിച്ച മിടുക്കി-റിൻഷ
 
ശാസ്ത്രമേള വിജയികൾ

[[പ്രമാണം:

 
ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം
 
ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം
 
അനിലൻ ,സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - ഗോൾഡ് മെഡൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ഐ. റ്റി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • എസ്.പി.സി
  • ജൂനിയർ റെഡ്‌ക്രോസ്

• ഇംഗ്ലീഷ് ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.പുറത്തൂർ&oldid=1154486" എന്ന താളിൽനിന്ന് ശേഖരിച്ചത്