പുറത്തൂർ

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുറത്തൂർ (Purathur). ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്തായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുറത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയോടും അറബിക്കടലിനോടും ചേർന്ന് കിടക്കുന്ന പുറത്തൂർ, പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. ഈ ഗ്രാമപഞ്ചായത്തിൽ 19വാർഡുകളാണുള്ളത്

ഭൂമിശാസ്ത്രം

പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.

'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. ജിയുപിഎസ് പുറത്തൂർ സംബന്ധിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GUPS പുറത്തൂർ 1930-ൽ സ്ഥാപിതമായ വിദ്യാഭ്യാസ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത് . റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ  തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു. വിദേശ പ്രോഗ്രാമുകൾ പഠിക്കുകമികച്ച ഓൺലൈൻ കോഴ്സുകൾ
        സ്കൂളിന് സർക്കാർ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 21 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്ക അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ 4 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. 9 പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട് കൂടാതെ 2100 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് ആവശ്യമില്ല. പഠന-പഠന ആവശ്യങ്ങൾക്കായി സ്‌കൂളിൽ 18 കമ്പ്യൂട്ടറുകളുണ്ട്, അവയെല്ലാം പ്രവർത്തനക്ഷമവുമാണ്. സ്‌കൂളിൽ ഒരു കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.

ആരാധനാലയങ്ങൾ

ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.

സമീപത്തുള്ള പ്രധാന ആരാധനാലയങ്ങൾ -

ചമ്രവട്ടം അയ്യപ്പ ക്ഷേത്രം

തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശംബരമുനി തപസ്സ് ചെയ്ത സ്ഥലമായതിനാൽ ശംബരവട്ടം എന്ന നാമം ലഭിച്ചു. ശംബരവട്ടം കാലാന്തരത്തിൽ ലോപിച്ച് ചമ്രവട്ടമായി മാറി. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.


ആലത്തിയൂർ ഹനുമാൻകാവ്

ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂർ ഹനുമാൻകാവ് സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.


തൃക്കണ്ടിയൂർ ശിവക്ഷേത്രം

നഗരത്തിരക്കിൽ നിന്നും അല്പം മാറി തൃക്കണ്ടിയൂർ ഗ്രാമത്തിലണ് ക്ഷേത്രവും ക്ഷേത്രക്കുളവും. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഇവിടെ പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. ശിവരാത്രിയും വാവുത്സവവുമാണ് പ്രധാന ആഘോഷങ്ങൾ..


തുഞ്ചൻപറമ്പ്

സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു.

അതിരുകൾ

കിഴക്ക് - തൃപ്രങ്ങോട് , പൊന്നാനി. പടിഞ്ഞാറ് - അറബിക്കടൽ. തെക്ക് - പൊന്നാനി മുൻസിപ്പാലിറ്റി. വടക്ക് - മംഗലം, തൃപ്രങ്ങോട് .


ഗതാഗത സൗകര്യങ്ങൾ

   തിരൂർ റെയിൽവേ സ്റ്റേഷൻ-മലബാർ സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ്. 1861 മാർച്ച്‌ 12 ന് ആണ് കേരളത്തിലെ ആദ്യ റയിൽവേ ലൈൻ ആയ ബേപ്പൂർ തിരൂർ ലൈൻ സ്ഥാപിക്കപ്പെട്ടത്. മലപ്പുറംജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകളുണ്ട് .
   റോഡ് മാർഗ്ഗം- നാഷണൽ ഹൈവേ ഇല്ല. ചമ്രവട്ടം പദ്ധതി(പാലം) തുറന്നതിനു ശേഷം ഗുരുവായൂർ-കോഴിക്കോട് ജില്ലാ ഹൈവേ തിരൂരുമായി ബന്ധപ്പെട്ട് കടന്നുപോകുന്നു.
   വിമാനത്താവളo-തിരൂരിൽ നിന്നും കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം ഏതാണ്ട് 35 കിലോമീറ്ററാണ്.
   ആയുർവ്വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടക്കലേക്ക് തിരൂരിൽ നിന്നും 14കിലോമീറ്ററാണ്.

ചിത്രശാല /home/user/Desktop/123.png