സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല.1919-ൽ ജനിച്ച ഈ വിദ്യാലയ മുത്തശ്ശിക്ക് 100വയസ്സ് തി കഞ്ഞിരിക്കുന്നു.ഈ വർഷം 100-ാം വാർഷികം ആഘോഷിക്കുന്ന സ്കൂളിൽ ഇക്കൊല്ലം ജൂബിലിയുടെ ഭാഗമായി സഹപാടിക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കാനും ജൂബിലി സ്മാരകമായി സ്കൂൾ ഗേയ്റ്റ് ആർച്ചായി നിർമ്മിക്കുകയും ചെയ്യും.നല്ലവരായ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ഒപ്പം പി.ടി.എയു ടേയും അധ്യാപക-അനധ്യാപകരുടേയും മാനേജരച്ഛന്റേയും അക്ഷീണ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് നടന്നു വരികയാണ്.

സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല
വിലാസം
മണിമല ല

മണിമല പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04828 247162
ഇമെയിൽkply32041@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32041 (സമേതം)
എച്ച് എസ് എസ് കോഡ്05098
യുഡൈസ് കോഡ്32100500708
വിക്കിഡാറ്റQ87659140
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ342
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ611
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ611
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് എം കെ
പി.ടി.എ. പ്രസിഡണ്ട്Jomon Thomas
എം.പി.ടി.എ. പ്രസിഡണ്ട്Bittu Thomas
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

    കൊല്ലവർഷം 1094-മാണ്ട് ഇടവമാസം അഞ്ചാം തിയതി (19/5/1919)പി ജെ ജേക്കബ് ചക്കാലക്കൽ എന്ന കുട്ടിയെ പ്രിപ്പയാറട്ടറി ക്ലാസില് ഒന്നാം നമ്പരുകാരനായി ചേർത്തുകൊണ്ടാണ് മിഡിൽ സ്കുൾ പ്രവർത്തനമാരംഭിച്ചത്.ആദ്യബാച്ചിൽ 35 കുട്ടികളുണ്ടായിരുന്നു.മേജർ എം.ജെ കുറിയാക്കോസ് മുലേപ്ലാക്കൽ  ആദ്യബാച്ചിലെ ഒരു കുട്ടിയാണ്.രണ്ടാം ബാച്ചിൽ  അഡ്മിഷൻ നമ്പർ 46 ആയിപ്രവേശനം നേടിയ പി.സി അന്ന കീക്കീരിക്കാട്ടാണ് സ്കുളിൽ ചേർന്ന ആദ്യപെൺകുട്ടി.1950-ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു.2002-ൽ ഒരു അൺ എയ്ഡഡ് ഹയർസെക്കൻഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയുംബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു.സ്ക്കൂൾ മാനേജർ ബഹുമാനപ്പെട്ട ആന്റണി നെരയത്തച്ചന്റെ ദീർഘവീക്ഷണവും നിതാന്ത ജാഗ്രതയും അശ്രാന്തപരിശ്രവും നല്ലവരായ നാട്ടുകാരുടെയുംഅഭ്യുദയകാംക്ഷികളുടെയും സഹകരണവും കൊണ്ടാണ് മണിമലയ്ക്ക് അലങ്കാരമായ ഈ ബഹുനിലസൗധം ഉയരുവാൻ ഇടയായത്.

ഭൗതികസൗകര്യങ്ങൾ

        മണിമലയാറിന്റെ തീരത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2016-ൽ ഹൈസ്കുളിന് പുതിയ മന്ദിരം നിർമ്മിക്കുകയും ബഹു.കേരള സ്പീക്കർ ശ്രീ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പുതിയ കെട്ടിടത്തിൽ 16 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാറൂമും ഉണ്ട്.  ഹയർസെക്കൻഡറി ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്കാക്കി 2018-19 അധ്യയനത്തിൽമാറ്റിഹൈ
സ്കൂളിനും ഹയർസെക്കൻഡറിക്കും പ്രത്യേ കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ് മുറികളിൽ അധ്യാപകർ ലാപ്ട്ടോപ്പ് ഉപയോ
ഗിച്ചു പഠിപ്പിക്കുന്നു.ഒരു മൾട്ടിമീഡിയ റുമും ഉണ്ട്.അവിടെ പ്രോജക്ടർ ഉപയോഗിച്ച് കുട്ടികൾ സജീവമായി പഠനം നടത്തുന്നു. സയൻസ് ലാബിനോട് ചേർന്നു തന്നെ ഗണിത ലാബും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറിത്തോട്ടം
  • വോളിബോൾ ടീം
  • സുവനീർ
  • നല്ല പാഠം


മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.ഫാ. മനോജ് കറുകയിൽ ആണ് .സ്കൂളിന്റെ ലോക്കൽ മാനേജരായി സേവനം അനുഷ്ഠിക്കുന്നത് മണിമല ഹോളി മാഗി ഫൊറോനാപള്ളി വികാരിയായ വെരി.റവ.ഫാ മാത്യു താന്നിയത്ത് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു. 1919-ൽ ആരംഭിച്ച മിഡിൽ സ്കുളിന്റെ ആദ്യ പ്രധാനാധ്യാപകൻ എം.സി ജേക്കബും 1950-ൽ ആരംഭിച്ച ഹൈസ്കുളിന്റെ ആദ്യ പ്രധാനാധ്യാപിക സിസ്റ്റർ കെ.വി മേരിയുമായിരുന്നു.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഭിവന്ദ്യ കർദ്ദിനാൾ മാർ.ആന്റെണി പടിയറ
  • മേജർ എം.ജെ കുരിയാക്കോസ് മുലേപ്ലാക്കൽ
  • മുൻ കേരള ഐ.ജി എം,കെ ജോസഫ്
  • മുൻ ജില്ലാ മജിസ്രേട്ട് ഇ.ഡി തങ്കച്ചൻ
  • എം.എൽ.എ അൽഫോൻസ് കണ്ണന്താനം
  • മേജർ ജനറൽ സെബാസ്റ്റ്യ ൻ മണിമലപ്പറമ്പിൽ
  • കേണൽ ബോസ് കെ ജോസഫ് കൈതപ്പറമ്പിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് 11 കി.മി ഉം റാന്നിയിൽ നിന്ന് വടക്കോട്ട് 12 കി.മി ഉം കറുകച്ചാലിൽ നിന്ന് കിഴക്കോട്ട് 16 കി.മി ഉം സഞ്ചരിച്ചാൽ സ്കൂളിലെത്താം.


Map