സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (editing history)
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ
പ്രമാണം:13074.jpg
വിലാസം
പയ്യാവൂർ

പയ്യാവൂർ പി.ഒ.,
കണ്ണൂർ
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1948
വിവരങ്ങൾ
ഫോൺ04602210166
ഇമെയിൽshhspayyavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ സി റെജിമോൻ .
പ്രധാന അദ്ധ്യാപകൻപി എം ബെന്നി
അവസാനം തിരുത്തിയത്
19-04-2020Libin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിന്റെ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  • ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.
  • കോട്ടയം അതിരൂപതാധ്യക്ഷനും വിദ്യാഭ്യാസ വിചക്ഷണനും മികച്ച ആസൂത്രകനുമായിരുന്ന അഭിവന്ദ്യ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശീർവാദത്തോടുകൂടി ചെറുശ്ശേരിൽ ബഹു മാത്യു അച്ചന്റേയും ഷെവലിയാർ പ്രൊഫസർ വി ജെ ജോസഫ് കണ്ടോത്തിന്റെയും മറ്റത്തിൽ ബഹു സിറിയക് അച്ചന്റേയും നേതൃത്വത്തിൽ കോട്ടയം അതിരൂപത മുൻകൈ എടുത്തു നടത്തിയ രണ്ടാം സംഘടിത മലബാർ കുടിയേറ്റത്തിൽ അദ്ധ്വാനശീലരായ ഒരുപറ്റം ജനങ്ങൾ ഏകമനസ്സോടെ സഹകരിച്ചു. മടമ്പത്ത് എത്തിച്ചേർന്ന ഈ കുടിയേറ്റ ജനത ഇവിടെ അലക്സ്നഗർ കോളനി എന്ന പേരിൽ ഒരു സമൂഹമായി വളർന്നു തുടങ്ങി. പയ്യാവൂരിന്റെയും പരിസരപ്രദേശങ്ങളുടെയും സമഗ്രവികസനത്തിനു നിദാനമായത് ഈ കുടിയേറ്റമാണ്.
  • 1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി. വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്‌കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.
  • 1961-62-ൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ച് ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 1961-62 മുതൽ 1 - 7 ക്ലാസുകൾ അപ്പർ പ്രൈമറി എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു.
  • കാഞ്ഞിരത്തിങ്കൽ ബഹു തോമസച്ചന്റെയും കൂപ്ലിക്കാട്ട് ബഹു സിറിയക് അച്ചന്റേയും അശ്രാന്ത പരിശ്രമഫലമായി 1962-ൽ ഈ സ്ഥാപനം സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ എന്ന പേരിൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
  • 1964-ൽ എൽ പി വിഭാഗം വേർപെടുത്തി പ്രത്യേകമായി പ്രവർത്തിച്ചു തുടങ്ങി. സി. റെജീസ് അതിന്റെ മേൽനോട്ടം വഹിക്കുന്നതിനു ചുമതല ഏറ്റെടുത്തു.
  • 1998-ൽ സ്‌കൂളിന്റെ സുവർണ ജൂബിലി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
  • 2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. 8 ക്ലാസ്സുകളിലായി നാനൂറോളം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഇരുപതോളം പേർ സേക്രഡ് ഹാർട്ട് കുടുംബത്തിന്റെ ഭാഗമായ ഈ വിഭാഗത്തിൽ ഉണ്ട്.
  • 2012-ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ സുവർണ ജൂബിലി വർണശബളമായ കൊണ്ടാടി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രക്തഗ്രൂപ്പ് നിർണയ ക്യാമ്പ്, സമർപ്പിത സംഗമം, പ്രൊഫഷണൽ മീറ്റ്, ISRO യുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്ര പ്രദർശനം തുടങ്ങിയവ ഏറെ ശ്രദ്ധ നേടി.
  • 2017-ൽ മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഹൈസ്‌കൂൾ സ്റ്റാഫ് കൗൺസിലിന്റെ മേൽനോട്ടത്തിൽ സേക്രഡ് ഹാർട്ട് പ്രീ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി എൺപതോളം കുരുന്നുകൾ ഇവിടെ അധ്യയനം നടത്തുന്നു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ സ്‌കൂളിലെ വിശാലമായ ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇരിക്കൂർ ഉപജില്ലയിലെ മറ്റൊരു സ്‌കൂളിനും അവകാശപ്പെടാൻ കഴിയില്ല. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് , ഹൈസ്ക്കൂൾ വിഭാഗത്തിന് അത്യാധുനിക ഹൈടെക് ക്ലാസ്സ്മുറികൾ, വിപുലമായ ഗ്രന്ഥശേഖരം , റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജറും, കെ സി റെജിമോൻ പ്രിൻസിപ്പലും പി എം ബെന്നി പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേതൊട്ടി ആണ്.

മാനേജർമാർ

ക്രമനമ്പർ പേര് കാലയളവ്
1 റവ ഫാ സിറിയക് മറ്റത്തിൽ 1948-1950
2 റവ ഫാ ജോർജ് മാളിയേക്കൽ 1950
3 റവ ഫാ മാത്യു അയത്തിൽ 1950-1951
4 റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ 1951-1952
5 റവ ഫാ തോമസ് തേരന്താനം 1952
6 റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ 1952-1960
7 റവ ഫാ സിറിയക് കൂപ്ലിക്കാട്ട് 1960-1965
8 റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ 1965-1970
9 റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ 1970-1975
10 റവ ഫാ തോമസ് വള്ളോപ്പള്ളിൽ 1975-1976
11 nറവ ഫാ തോമസ് തറയിൽ 1976-1982
12 റവ ഫാ ജോസഫ് കണിയാപറമ്പിൽ 1982-1983
13 റവ ഫാ ജോൺ കൈനിക്കരപ്പാറ 1983-1984
14 റവ ഫാ തോമസ് തേരന്താനം 1984-1985
15 റവ ഫാ ജോയ് കറുകപ്പറമ്പിൽ 1985-1988
16 റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ 1988-1989
17 റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ 1989-1990
18 റവ ഫാ ജോസഫ് മുളവനാൽ 1990-1994
19 റവ ഫാ ജോയ് കാളവേലിൽ 1994-1996
20 റവ ഫാ അബ്രഹാം കളരിക്കൽ 1996
21 റവ ഫാ ജോസ് അരീച്ചിറ 1996-2001
22 റവ ഫാ ബേബി കട്ടിയാങ്കൽ 2001-2002
23 റവ ഫാ ജോയ് കട്ടിയാങ്കൽ 2002-2004
24 റവ ഫാ ജോസ് മാമ്പുഴയ്ക്കൽ 2004-2007
25 റവ ഫാ പത്രോസ് ചമ്പക്കര 2007-2010
26 റവ ഫാ റെജി കൊച്ചുപറമ്പിൽ 2010-2012
27 റവ ഫാ ജോർജ് കപ്പുകാലയിൽ 2012-2015
28 റവ ഫാ സജി പുത്തൻപുരയിൽ 2015-2019
29 റവ ഫാ ഷാജി വടക്കേതൊട്ടി 2019

പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 സി. റീത്ത 1962-64
2 ഫാ. തോമസ് തേരന്താനം 1964-65
3 ഫാ. ലൂക്ക 1965-66
4 സി. ഫാബിയോള 1966-68
5 സി. ലിറ്റിഷ്യ 1968-71
6 ശ്രീ. എൻ എം ജോൺ 1971-74
7 ശ്രീ. ഈ ജെ ലൂക്കോസ് 1974-76
8 ശ്രീ. കെ ജെ ജെയിംസ് 1976-81
9 ശ്രീ. സി എം മാത്യു 1981-84
10 സി. ലൂസിനാ 1984-87
11 ശ്രീ. ടി ടി ഫിലിപ്പ് 1987-88
12 ശ്രീ. ഈ എൽ കുരുവിള 1988-89
13 ശ്രീ. ഓ ടി ജോസഫ് 1989-90
14 ശ്രീ. എ യു ജോൺ 1990-91
15 ശ്രീ. സി ടി ജേക്കബ് 1991-93
16 സി. ഔറേലിയ 1993-95
17 ശ്രീ. ജോസ് കുര്യൻ 1995-96
18 ശ്രീ. പി കെ ചാക്കോ 1996-98
19 ശ്രീ. പി സി സ്റ്റീഫൻ 1998-99
20 ശ്രീ. കെ പി ചെറിയാൻ 1999-2000
21 ശ്രീ. എം എൽ ജോർജ് 2000-01
22 ശ്രീ. ജോയ് എബ്രഹാം 2001-02
23 ശ്രീ. കെ സി ജോസഫ് 2002-03
24 ശ്രീമതി. ഈ കെ മേരി 2003-09
25 ശ്രീ. ആർ സി വിൻസന്റ് 2009-11
26 ശ്രീ. ഫിലിപ്പ് ജോസഫ് 2011-12
27 ശ്രീ. കെ സി റെജിമോൻ 2012-16
28 ശ്രീ. പി എം മാത്യു 2016-18
29 ശ്രീ. പി എം ബെന്നി 2018-

സ്റ്റാഫ് കൗൺസിൽ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് വിദ്യാഭ്യാസയോഗ്യത
1 ബെന്നി പി എം പ്രധാനാധ്യാപകൻ എം എ (മലയാളം), ബി എഡ്, സെറ്റ്
2 ബെന്നി ടി ജെ എച്ച് എസ് ടി (സോഷ്യൽ സയൻസ്) ബി എ, ബി എഡ്
3 സാലു വി ടി എച്ച് എസ് ടി (മലയാളം) ബി എ , ബി എഡ്
4 റെജി തോമസ് എച്ച് എസ് ടി (ഇംഗ്ലീഷ്) ബി എ , ബി എഡ്
5 ഷൈബി എം ടി എച്ച് എസ് ടി (ഹിന്ദി) ബി എ , ബി എഡ്
6 സി. സ്വപ്ന ജോസ് എച്ച് എസ് ടി (നാച്ചുറൽ സയൻസ്) ബി എസ് സി , ബി എഡ്
7 ലിബിൻ കെ കുര്യൻ എച്ച് എസ് ടി (ഇംഗ്ലീഷ്) എം എ, എം ഫിൽ, ബി എഡ്, സെറ്റ്
8 സി. സിജ തോമസ് എച്ച് എസ് ടി (നാച്ചുറൽ സയൻസ്) ബി എസ് സി , ബി എഡ്
9 സി മേരി മാത്യു എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) ബി എസ് സി, ബി എഡ്
10 സ്മിത ഫിലിപ്പ് എച്ച് എസ് ടി (മാത്തമാറ്റിക്സ്) എം എസ് സി, ബി എഡ്, സെറ്റ്
11 ഷീബ തോമസ് എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) ബി എസ് സി, ബി എഡ്
12 ഷേർളി ജോൺ എച്ച് എസ് ടി (മാത്തമാറ്റിക്സ്) ബി എസ് സി , ബി എഡ്
13 ബിനോയ് കെ എസ് എച്ച് എസ് ടി (മലയാളം) എം എ , ബി എഡ്
14 ക്രിസ്റ്റഫർ ജോസഫ് എച്ച് എസ് ടി (മലയാളം) എം എസ് ഡബ്ലിയു , ബി എഡ്
15 തങ്കച്ചൻ സി കെ എച്ച് എസ് ടി (സോഷ്യൽ സയൻസ്) ബി എ, ബി എഡ്
16 ഫിലിപ്പ് തോമസ് പി ഇ ടി ബി പി എഡ്
17 പൗളിൻ സിറിയക് യു പി എസ് ടി ബി എ , ടി ടി സി
18 ജിബിമോൾ ജോസ് യു പി എസ് ടി) എം എസ് സി, ബി എഡ്, സെറ്റ്
19 ആന്റണി പി സി യു പി എസ് ടി ബി എ , ബി എഡ്
20 കിരൺ പി സൈമൺ യു പി എസ് ടി ബി എ, ബി എഡ്
21 ലിമ മാത്യു യു പി എസ് ടി എം എസ് സി, ബി എഡ്, സെറ്റ്
22 ലീന മാത്യു യു പി എസ് ടി ബി എ , ടി ടി സി
23 നിഷ ജോൺ യു പി എസ് ടി ബി എസ് സി, ബി എഡ്
24 ത്രേസ്യാമ്മ സി പി യു പി എസ് ടി ജെ എൽ ടി ടി
25 ഷീമ പി ലൂക്കോസ് യു പി എസ് ടി ബി എ , ബി എഡ്
26 മേരി സേവ്യർ യു പി എസ് ടി എം എ, എം എഡ്, നെറ്റ്
27 സി ക്ലാര ടി ജെ ഡ്രോയിങ് ടീച്ചർ പ്രീഡിഗ്രി, ഡിപ്ലോമ ഇൻ ആർട്ട്
28 ബിനു ജേക്കബ് യു പി എസ് ടി ബി എ , ബി എഡ്
29 ജോമോൻ എൻ ചാക്കോ ക്ലർക്ക് പ്രീഡിഗ്രി
30 ജോസഫ് വി ജെ ഓഫീസ് അറ്റന്റന്റ് പ്രീഡിഗ്രി
31 ജോയ്‌സ് ജോസഫ് ഓഫീസ് അറ്റന്റന്റ് പ്രീഡിഗ്രി
32 ടിജോ ചാക്കോ എഫ് ടി എം പ്ലസ്‌ടു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ)
  • ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക)
  • ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ)
  • ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ)
  • ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
  • സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്)
  • മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്)
  • ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്)
  • ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ)
  • ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ)
  • ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ)
  • എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
  • ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ)
  • ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ)
  • ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് )
  • റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി)
  • വാദ്യരത്‌നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി)
  • രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ)
  • എ വി ദിനേശ് (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
  • ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്‌സിറ്റി)
  • നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം)
  • ജെയ്‌സൺ ചാക്കോ (സിനിമാ താരം)

വഴികാട്ടി

{{#multimaps: 12.049447, 75.579066|zoom=13}}