ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. അമ്മാടം

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22202 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2277063
ഇമെയിൽhmglpsammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22202 (സമേതം)
യുഡൈസ് കോഡ്32070401801
വിക്കിഡാറ്റQ64090621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിറ്റ വി ഒ
പി.ടി.എ. പ്രസിഡണ്ട്ശരണ്യ സോനി
എം.പി.ടി.എ. പ്രസിഡണ്ട്സുമിത സുരേഷ്
അവസാനം തിരുത്തിയത്
11-03-202222202


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു പള്ളിയങ്കണത്തിൽ വിദ്യാലയം സ്ഥാപിതമായി . അമ്മാടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീമതി കെ വി കല്യാണി ടീച്ചർ - ഹെഡ്മിസ്ട്രസ്(1982 - 1988 ) ശ്രീ കെ ജെ ബർണാഡ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1988 - 1994 ) ശ്രീ. എ .സി മുഹമ്മദ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1994 - 1995 ) ശ്രീമതി. വി.എം. ശാന്തകുമാരി - ഹെഡ്മിസ്ട്രസ് (1995 - 1999 ) ശ്രീമതി. സി.എൽ റോസി ടീച്ചർ - ഹെഡ്മിസ്ട്രസ് (1999 -2003 ) ശ്രീമതി.കെ കെ സുമതിടീച്ചർ - ഹെഡ്മിസ്ട്രസ് (2003 -2004 ) ശ്രീമതി.എൻ ബി മാലതി ടീച്ചർ - ഹെഡ്മിസ്ട്രസ്(2004 -2005) ശ്രീ. കെ.കെ സൈനുദ്ദിൻ മാസ്റ്റർ- ഹെഡ്മാസ്റ്റർ (2005 -2007)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ. ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ, കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡി ൽ പാലക്കൽ വഴി അമ്മാടം{{#multimaps:10.458048,76.189875|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അമ്മാടം&oldid=1732049" എന്ന താളിൽനിന്ന് ശേഖരിച്ചത്