ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്
വിലാസം
തണ്ണിത്തോട്

തണ്ണിത്തോട് പി.ഒ.
,
689699
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04682 383033
ഇമെയിൽgwupst@gmail.com
കോഡുകൾ
സ്കൂൾ കോഡ്38737 (സമേതം)
യുഡൈസ് കോഡ്32120300402
വിക്കിഡാറ്റQ87599665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത. ആർ
പി.ടി.എ. പ്രസിഡണ്ട്അജയകുമാരൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി രൺദീപ്
അവസാനം തിരുത്തിയത്
15-01-202238737UP


പ്രോജക്ടുകൾ




ചരിത്രം

തണ്ണിത്തോട് എന്ന കുടിയേറ്റകേരളത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻറെ ചരിത്രം. പട്ടിണി അകറ്റാനായി നാടിന്റെ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമന്റെ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിന്റെ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

              സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.

ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ

കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന ശ്രീ. അടൂർ പ്രകാശ് ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന്നടന്ന ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ശ്രീ.ജനീഷ് കുമാർ ഫലകം അനാഛാദനം നടത്തി.

ഭൗതികസൗകര്യങ്ങൾ

  • 65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
  •                

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി