ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി | |
---|---|
വിലാസം | |
ചാവശ്ശേരി ചാവശ്ശേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0490 2433830 |
ഇമെയിൽ | chavasseryghss14052@gmail.com |
വെബ്‍സൈറ്റ് | http://ghsschavassery.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14052 (സമേതം) |
യുഡൈസ് കോഡ് | 32020901306 |
വിക്കിഡാറ്റ | Q64458576 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 826 |
പെൺകുട്ടികൾ | 753 |
ആകെ വിദ്യാർത്ഥികൾ | 1579 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസമ്മ ടി സി |
പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ |
പ്രധാന അദ്ധ്യാപിക | ഇന്ദിര പികെ |
പി.ടി.എ. പ്രസിഡണ്ട് | Ajayakumar |
എം.പി.ടി.എ. പ്രസിഡണ്ട് | Soya k |
അവസാനം തിരുത്തിയത് | |
13-01-2022 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.
1914 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സർക്കാർ വിദ്യാലയമാക്കി. ആ വർഷം തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ പത്രപ്പരസ്യത്തെ തുടർന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊൻപതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേർന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മൺപാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സർക്കാർ അംഗീകൃത അധ്യാപകൻ. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നൽകുന്നു. ഒരു ബെഞ്ചിൽ ഒന്നാം ക്ലാസ്സും ചേർത്തിട്ട മറ്റൊരു ബെഞ്ചിൽ, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടർന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കൾ. രക്ഷിതാക്കളുടെ മുന്നിൽ വെച്ച് അധ്യാപകൻ കുട്ടികളെ വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകൾ നൽകുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നൽകിയ ഒരു കാലത്തിന്റെ നാട്ടുവർത്തമാനം.
1957 ൽ യു. പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യർ പ്രഥമാധ്യപകനായെത്തി, തുടർന്ന് 1980 ൽ ഹൈസ്ക്കൂളായും 1997ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർന്നു വന്നു.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീർത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനൽകാനെത്തിയ അവധൂതർക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകർന്നു നൽകിയ തദ്ദേശീയർക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാൻ പ്രയത്നിച്ച പൗരപ്രമുഖർക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാർക്ക്, കുഞ്ഞുകൈകളിൽ മുള ചുമന്ന ബാല്യങ്ങൾക്ക്, പനമ്പു തട്ടിയിലെ ടാറിന്റെ അംശം കുപ്പായങ്ങളിൽ കരി പടർത്തിയ കുട്ടികൾക്ക്, ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ കഥകൾ ഇനിയുമേറെ പറയാനുണ്ട്.
ഭൗതികസൗകര്യങ്ങൾ
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോൾ വർണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളാൽ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും. ഇടതു ഭാഗത്ത് ഓഫീസ്, വലതു ഭാഗത്ത് സഹകരണ സ്റ്റോർ, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളിൽ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകൾ. കൂടാതെ രണ്ട് ഹൈസ്ക്കൂൾ ലാബ്, ഒരു യു.പി ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സി.ഡബ്ല്യു.എസ്.എൻ (Children With Special Needs) റൂം, ലൈബ്രറി, കൗൺസിലിങ്ങ് റൂം, സയൻസ് ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ, എസ്.പി.സി വിങ്ങ്, രണ്ട് ഹയർ സെക്കണ്ടറി ലാബുകൾ, ഭക്ഷണശാല, മെഡിക്കൽ എയ്ഡ് റൂം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയിൽ ഒരിക്കൽ അസംബ്ലി കൂടുന്നത്. ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- സി ഡബ്ല്യു എസ് എൻ (Children With Special Needs)
- കൗൺസിലിംഗ്
- ആരോഗ്യം
- ക്ലാസ് മാഗസിൻ
- വാർത്ത പത്രിക
- ക്ലാസ്സ് ലൈബ്രററി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്
- അറബിക്ക് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ഗണിതം
- ഐ.ടി
- ഫിലിം ക്ലബ്
- വാത്സല്യം ക്ലബ്
- കുമാരി ക്ലബ്
- ശുചിത്വ ക്ലബ്ബ്
അനൗപചാരിക വിദ്യാഭ്യാസം
- സൈക്കിൾ പരിശീലനം
- കരാട്ടേ പരിശീലനം
- തായ്ക്കോണ്ടോ പരിശീലനം
- യോഗ പരിശീലനം
- തയ്യൽ പരിശീലനം
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.
മുൻ സാരഥികൾ
- കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
- നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
- രാഘവവാര്യർ
- സി എം ബാലകൃഷ്ണൻ നമ്പ്യാർ
- രുഗ്മിണി വാരസ്യാർ
- ജി കേശവൻ നായർ
- ലക്ഷമിക്കുട്ടി
- ലീല
- പി നന്ദിനി
- ഭാഗീരഥി
- നാണു
- ഹുസൈൻ
- കെ പി അബ്രഹാം
- രുഗ്മിണി
- സി ആർ പത്മിനി
- പി ജി രാജേന്ദ്രൻ
- പി കെ കൃഷ്ണദാസൻ
- പി എം മാത്യു
- രത്നാകരൻ കെ
- തങ്കച്ചൻ ടികെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവർ
ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
---|---|---|---|
1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിന്റെ പാർശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അക്ഷാംശം 11° 56′ 56.76″ N
രേഖാംശം 75° 36′ 52.16″ E
{{#multimaps: 11.94872,75.61275 | zoom=13 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14052
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ