ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് പൈങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് പൈങ്കുളം
പ്രമാണം:School-photo.24663-gupspynkulam.jpg
വിലാസം
പൈങ്കുളം

ജി .യു.പിഎസ് പൈങ്കുളം , പൈങ്കുളം പി.ഒ
,
679531
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04884263626
ഇമെയിൽgupspynkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24663 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരി .പി.എസ്
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിൽ പഴയന്നൂർ ബ്ലോക്കിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവർഷം 1085-ൽ) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവിൽ വന്നു. കൊച്ചി സർക്കാരിന്റെ

കീഴിൽ ആരംഭിച്ച ഈസ്കൂൾ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂൾ1924-ൽ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റിൽ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂൾ പൈങ്കുളം.

                 സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നു അത് അവരെ മറ്റു കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിന് വിലക്കുകൾ ഉണ്ടായിരുന്നു.അവർക്കായി 1925-ൽ ഒരു നിശാപാഠശാല തുടങ്ങി.

പൈങ്കുളത്ത് വന്ന് പഠിക്കാനുള്ള യാത്രാ സൗകര്യമില്ലാതിരുന്നതിനാൽ വാഴാലിപ്പാടത്ത് 1929-ൽ ഒരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. 1935-ൽ ഈസ്കൂൾ ബാലകൃഷ്ണ വിദ്യാലയം എന്ന പേരിൽ അറിയപ്പെട്ടു.1910-ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യ വിദ്യാർത്ഥി മാനേജറുടെ മകനായ ബാലകൃഷ്ണനായിരുന്നു.

                  ഓലമേഞ്ഞ മേൽക്കൂരയും മൺചുമരുമുള്ള സ്കൂൾ കെട്ടിടം 1938-ൽകാറ്റിലും മഴയിലും തകർന്നു വീണു. തുടർന്ന് സ്കൂൾ പൂട്ടി. സ്കൂൾ ഭരണം അധ്യാപകർ ഏറ്റെടുത്തതോടെ സ്റ്റാഫ് മാനേജ്മെന്റായി. തുടർന്ന് ആദ്യ മാനേജരുടെ വകയായുള്ള

ഒരു വാടക കെട്ടിടത്തിലും മറ്റൊരു വീടിന്റെ പത്തായപ്പുരയാലും താത്കാലിക ഷെഡിലും സ്കൂൾ പ്രവർത്തനം നടത്തേണ്ടി വന്നു.

                 സ്ഥിരവും സുരക്ഷിതവുമായ കെട്ടിടം ഇല്ലെങ്കിലും കുട്ടികളുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചു. 1939-ൽ തൊഴുപ്പാടത്ത് മറ്റൊരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. അത് തൊഴുപ്പാടം ഗവൺമെന്റ് സ്കൂളായി ഇന്നും പ്രവർത്തിക്കുന്നു. 1944-ൽഅന്നത്തെ 

എം. എൽ. സികോന്നനാത്ത് കുഞ്ഞിരാമൻ മേനോന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി സ്കൂൾ സർക്കാർ എറ്റെടുത്തു. 1957-ൽ സ്കൂൾ ആദ്യം ആരംഭിച്ച സ്ഥലത്തു തന്നെ അതായത് സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം സ്ഥാപിച്ചു 1960 ആയപ്പോഴേക്കും യു.പി സ്കൂളായി ഉയർന്നു. 1980 കളിൽ വടക്കാ‌ഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായി ഇതുമാറി. ‌

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പൈങ്കുളം&oldid=1132469" എന്ന താളിൽനിന്ന് ശേഖരിച്ചത്