ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2017 എസ്.എസ്.എൽ.സി പരീക്ഷയിലും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടിക്കൊടുത്ത സർക്കാർ വിദ്യാലയമാണിത്. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ സ്കൂൾ വികസനപദ്ധതിയുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.
ആറ് കോടി രൂപ ചിലവിട്ട് അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. നവീകരണത്തിന്റെ ഭാഗമായി നീന്തൽകുളം, ആധുനിക സംവിധാനങ്ങളോടെയുള്ള കളിസ്ഥലം, കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, സ്കൂളിന്റെ കലാ മുന്നേറ്റത്തിന് ആംഫി തീയറ്റർ, ഹൈടെക് ക്ലാസ് മുറികളുടെയും ലാബുകളുടെയും ശ്യംഖല, ടോയ്ലറ്റുകൾ എന്നിവയാണ് സ്കൂളിൽ സജ്ജമാക്കുന്നത്. സ്കൂൾ വികസനത്തിനായി മൂന്ന് കോടി രൂപ പൊതുജനങ്ങളിൽ നിന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
2015-16 അദ്ധ്യായനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.
| ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | |
|---|---|
| വിലാസം | |
അഞ്ചൽ 691306 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0475-2273665, 0475-2270470 |
| ഇമെയിൽ | ghssanchalwest@gmail.com, hssanchalwest@gmail.com |
| വെബ്‍സൈറ്റ് | www.ghssanchalwest.org (under construction) |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഏ. നൗഷാദ് ' |
| പ്രധാന അദ്ധ്യാപകൻ | ബി. ഷൈലജ |
| അവസാനം തിരുത്തിയത് | |
| 06-09-2018 | Satheeshrkollam |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ഭാരവാഹികൾ
ഹെഡ്മിസ്ട്രസ്- ബി. ഷൈലജ
പി. ടി. ഏ പ്രസിഡൻറ്- വി.എസ്. സതീഷ്
പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ
മദർ.പി.ടി.എ. പ്രസിഡന്റ്-
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
2017 അക്കാദമിക മികവുകൾ
കൊല്ലം ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നിലനിർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുക്കുന്നത്. എസ്.എസ്. എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9എ പ്ലസും 29കുട്ടികൾക്ക് 8 എ പ്ലസും നേടാനായി. പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 14 9കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. ആകെ 99 ശതമാനമാണ് എസ്.എസ്.എൽ.സി.യ്ക്ക് നേടാനായത്. 559 കുട്ടികളാണ് 2017 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
വിദ്യാലയ വികസനപദ്ധതി
കൊല്ലം ജില്ലയുടെ ബഹുമാന്യനായ എം.പി. എൻ.കെ. പ്രേമചന്ദ്രൻ, പുനലൂർ എം.എൽ.എ യും കേരള വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു എന്നിവർ നേതൃത്വം നൽകുന്ന സ്കൂൾ വികസന സമിതി ഫലപ്രദമായി പ്രവർത്തിക്കുന്നു., ഏറ്റെടുത്ത വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിവരുന്നു. സ്കൂൾ വികസന സമിതി അംഗീകരിച്ച വിദ്യാലയ വികസനപദ്ധതിയുടെ പി.ഡി.എഫ് ഡോക്യുൂമെന്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് വിദ്യാലയചരിത്രത്തിലാദ്യമായി വരുംദിനങ്ങളിലെ പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിന് ലക്ഷ്യബോധം നൽകുന്ന തരത്തിൽ അക്കാദമിക മികവിന് പ്രാമുഖ്യം നൽകി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. 2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്. അക്കാദമികമാസ്റ്റർ പ്ലാനിന്റെ പി.ഡി.എഫ് പേജുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂൾ പി.ടി.എ
സാമൂഹ്യസേവനപ്രവർത്തനങ്ങൾ
കലാപ്രവർത്തനങ്ങൾ
കായികപ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
മൂന്നുനിലകൾ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ സ്കൂളിൽ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.
സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.
കലാസാഹിത്യോത്സവം,സർഗ്ഗോത്സവം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.('മഷിത്തണ്ട്)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികൾ ലോകത്തിലെ ഏറ്റവും വലിയ സർവ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളിൽ മാതൃകാപരമായി വിവരങ്ങൾ കൂട്ടിച്ചേർത്തുവരികയാണ്.
03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.
മറ്റുപ്രധാനപ്പെട്ട താളുകൾ
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||
മലയാളം പേജുകൾ
മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||
കുട്ടികളുടെ പേജുകൾ
കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||
ഐ.ടി. കോ-ഓർഡിനേറ്റർ
ജിനു കെ കോശി
വഴികാട്ടി
{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}