ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ | |
---|---|
വിലാസം | |
കട്ടിപ്പാറ കട്ടിപ്പാറ പി.ഒ, , താമരശ്ശേരി 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 07 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2270581 |
ഇമെയിൽ | hfhskattippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോയ്സി |
പ്രധാന അദ്ധ്യാപകൻ | ശ്രീ.തങ്കച്ചൻ എ എം |
അവസാനം തിരുത്തിയത് | |
14-08-2018 | 47071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമമായ കട്ടിപ്പാറ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി
സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ. .
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .തുടക്കത്തിൽ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. 1987ൽ ഈ സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. 2010 ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.
ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി 2017
27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സ്ക്കൗട്ട് & ഗൈഡ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്ര ക്ലബ്ബ് ശാസ്ത്ര ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്
മാനേജ്മെന്റ്
താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 84 | അലക്സാണ്ടർ കെ എ | ||
1984 - 87 | സി റ്റി ജോസഫ് | ||
1987 - 89 | സിസ്റ്റർ. ലീന | ||
1989 - 92 | ജോർജ്ജ് ഉതുപ്പ് | ||
1992 | മാത്യു കാനാട്ട് | ||
1992 - 94 | മൈക്കിൾ പി ഐ | ||
1994 - 95 | പി എ ആന്റണി | ||
1995 - 98 | ജോസഫ് കെ ജെ | ||
1998 - 2002 | ജോൺ റ്റി ജെ | ||
2002 -2007 | ബേബി മാത്യു | ||
2007 - 2008 | എം.വി ജോസ് | ||
2008 - 2010 | എം വി വൽസമ്മ | ||
2010 - 12 | ലില്ലി തോമസ് | ||
2012 - 14 | കെ ജെ ആന്റണി | ||
2014 - 15 | വി ഡി സേവ്യർ | ||
2015-2017 | തങ്കച്ചൻ എ എം | 2017 June 1 onwards | മറിയാമ്മ ചെറിയാൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.
|
<googlemap version="0.9" lat="11.42972" lon="75.94883" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi 11.442003, 75.943851, hfhs kattipara </googlemap> </googlemap>
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.