ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം 6.10.2022ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മോയത്ത് മുഹമ്മദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീ.പ്രേംജി ജെയിംസ്, പി ടി എ പ്രസിഡന്റ് ശ്രീ. ജോഷി മണിമല, പ്രിൻസിപ്പൽ ശ്രീ.മഹേഷ് കെ ബാബു വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ബെസ്സി കെ യു എന്നിവർ സംസാരിച്ചു.പിന്നീട് ക്ലാസ്സ് ടീച്ചേർസ് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നൽകി.

20.10.2022 ന് സ്കൗട്ട് &ഗൈഡ്സ്,ജെ ആർ സി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും കട്ടിപ്പാറ ടൗണിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

1.11.2022ന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമയി ലഹരി പദാർത്ഥങ്ങൾ കത്തിക്കുകയും ചെയ്തു