സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം | |
---|---|
വിലാസം | |
അമ്മാടം അമ്മാടം പി.ഒ. , 680563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0487 2279316 |
ഇമെയിൽ | ammadamhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22001 (സമേതം) |
എച്ച് എസ് എസ് കോഡ് | 8050 |
യുഡൈസ് കോഡ് | 32070401202 |
വിക്കിഡാറ്റ | Q64091705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറളം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 550 |
പെൺകുട്ടികൾ | 455 |
ആകെ വിദ്യാർത്ഥികൾ | 1005 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 510 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടോബി തോമസ് |
പ്രധാന അദ്ധ്യാപകൻ | സ്റ്റൈനി ചാക്കോ സി |
പി.ടി.എ. പ്രസിഡണ്ട് | ഫ്രഞ്ചി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത രാജേഷ് |
അവസാനം തിരുത്തിയത് | |
04-03-2024 | Robinkk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന ചേർപ്പ് ഉപജില്ലയിൽ പെട്ട അമ്മാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സെന്റ്. ആന്റണി ഹയർ സെക്കണ്ടറി സ്കൂൾ . അമ്മാടം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതൻ 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു യു പി സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനായി ഒരു സയൻസ് ലാബും ഹയർസെക്കൻഡറിക്ക് ഭൗതികശാസ്ത്രം, രസതന്ത്രം, സുവോളജി, ബോട്ടണി ലാബുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
- എസ്. പി .സി
- ലിറ്റിൽ കൈറ്റസ്.
- ജൂനിയർ റെഡ് ക്രോസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ മാഗസിൻ.
മാനേജ്മെന്റ്
തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.ജോയ് അടമ്പുകുളം ആണ് കോർപ്പറേറ്റ് മേനേജർ . റെവ. ഫാ.ജോൺ കിടങ്ങനാണ് സ്കൂൾ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ എച്ച് .എം. Mr. സ്റ്റെയ്നി ചാക്കോയും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ Mr. ടോബി തോമസുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | ശ്രീ ജോസഫ് മാസ്റ്റർ | 1985 - 93 |
2. | ശ്രീ കെ എൽ ജോൺസൻ മാസ്റ്റർ | 1993 - 99 |
3. | ശ്രീ പൊറിഞ്ചു മാസ്റ്റർ | 1999 - 03 |
4. | ശ്രീ ജോസഫ് സി കെ | 2003 - |
5. | ശ്രീമതി നിമ്മി | 2021 - |
വഴികാട്ടി
{{#multimaps:10.459077548425919, 76.1899578438314|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22001
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ