സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. | |
---|---|
വിലാസം | |
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ കുറുമണ്ണ്
, കുറുമണ്ണ് പി. ഓ. കുറുമണ്ണ് - 686651കുറുമണ്ണ് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | sjhskurumannu2008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31070 (സമേതം) |
യുഡൈസ് കോഡ് | 32101200109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ബിജോയ് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രാജേഷ് പുളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ലാലി ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
12-03-2024 | Stjohnskurumannu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
01-06-1929 ൽ എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. 1939 ൽ യു.പി.സ്കുൾ തുടങ്ങുിീ പ്രഥമ ഹെഡ് മാസ്റ്റർ കിഴക്കേക്കര സാറായിരുന്നു.തുടർന്നുവായിക്കൂ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു ഇൻഡോർ സ്റ്റേഡിയവും കായികപരീശീലനത്തിനായി നിർമ്മിച്ചിട്ടുണ്ട്.
ലാബ്
സ്‌കൂളിൽ വിപുലമായ രീതിയിൽ സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികളുടെ പഠനാസ്വാദനം വർദ്ധിപ്പിക്കുന്നതിനായി ലാബുകൾ കൃത്യമായി ഉപയോഗിച്ചുവരുന്നു.
ലൈബ്രറി
ക്രമീകൃതമായ സ്കൂൾ ലൈബ്രറയിൽനിന്ന് വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളുടെ വായനഭിരുചി വർദ്ധിപ്പിക്കാൻ ബാലമാസികകൾ, ശാസ്ത്രപഥം,വിദ്യാരംഗം മാസിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡൈജസ്റ്റ് തുടങ്ങി നിരവധി ആനുകാലികങ്ങളും വിതരണം ചെയ്യുന്നു.
അക്കാദമിക് പ്രവർത്തനങ്ങൾ
അറിവിന്റെ അർക്കാംശുവാൽ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോൺസെന്ന വിദ്യാശ്രീകോവിൽ വിജ്ഞാന തൃഷ്ണയാൽ എത്തുന്ന കുരുന്നുകളെ സനാതനധർമ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താൻ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക ഗ്രന്ഥശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്,ഗൈഡ്
- ജൂണിയർ റെഡ് ക്രോസ്
- പ്രകൃതി പഠന യാത്രകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നാല് തവണ തുsർചയായി SSLC Examination-ൽ 100% വിജയം എല്ലാ വിഷയങ്ങൾക്കും ബിബിൻ തോമസ്, ജോഫി കൂട്ടുങ്കൽ, നിക്കിൽ .കെ .റ്റോം, റിയ ജോർജ് എന്നിവർ A+ നേടി. പാഠ്യേതരപ്രവർത്തനങ്ങൾതുടർന്നുവായിക്കുക
മാനേജ്മെന്റ്
ഫാ.അഗസ്റ്റിൻ പീടികമലയിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളർച്ചയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതൽ ഊന്നൽ നൽക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സതീഷ് ജെ. പീസ് വില്ല, റ്റിൻസി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പൻ.
പൊതുവിദ്യാഭ്യാസസംരക്ഷണയത്നം
കേരള സംസ്ഥാന സർക്കാരിന്റെ ആദിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് P.T.A പ്രസിഡന്റ് ശ്രീ രാജേഷ് ഫിലിപ്പ് നിർവഹിച്ചു. മാനേജർ Rev.Fr ജോസഫ് വടക്കേനെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീ V. K സോമൻ മുൻ അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ M P.T.A.പ്രസിഡന്റ്ശ്രീമതി ലിജി ബെന്നി, സ്കൂൾ ചെയർപേഴ്സൻ കുമാരി ജാൻവി ക്ലയർ T.മൈക്കിൽ, സ്കൂൾ ലീഡർ ബിബിൻ റ്റോമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ സംരക്ഷണപ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ തോമസ് സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്തു. ശ്രീ ഷിബു സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ബിജോയ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.
വഴികാട്ടി
{{#multimaps:9.7788085,76.7308207|zoom=18}}
പുറംകണ്ണികൾ
യൂട്യൂബ് ചാനൽ :- https://www.youtube.com/@sjhskurumannu
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31070
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ